രണ്ടുപേർ പ്രണയത്തിലാകുകയും ഒരു ബന്ധം ആരംഭിക്കുകയും ചെയ്യുമ്പോൾ, പരസ്പരം എല്ലാം അറിയാമെന്ന് അവർ പലപ്പോഴും അനുമാനിക്കുന്നു. എന്നിരുന്നാലും, ആളുകൾ അവരുടെ ചില രഹസ്യങ്ങൾ മറയ്ക്കുകയും പങ്കാളികളിൽ നിന്ന് വളരെക്കാലം ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യാറുണ്ട്. ആ രഹസ്യം വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ടതാണ് എങ്കിൽ നിങ്ങൾ എന്തു ചെയ്യും? അത്തരത്തിൽ ഒരു കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ തൻറെ കാമുകിയെക്കുറിച്ച് പറഞ്ഞത് കേട്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് നെറ്റിസൺസ്.
കഴിഞ്ഞ മൂന്നു വർഷമായി താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്നും പക്ഷേ അവൾ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമേ കുളിക്കുകയുള്ളൂ എന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ആയിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. യുവതിയുടെ ദുർഗന്ധം കാരണം ഇപ്പോൾ തനിക്ക് വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും യുവാവ് പറയുന്നു.തനിക്ക് അവളെ ഇഷ്ടമാണെന്നും പക്ഷേ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് തനിക്ക് അറിയില്ലെന്നും ആ ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തൻറെ കാമുകിക്ക് ഇത്തരത്തിൽ ഒരു ദുശ്ശീലം ഉള്ളതായി താൻ ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ലെന്നും അവൾ എന്നും കുളിക്കും എന്നാണ് താൻ കരുതിയിരുന്നത് ഇയാൾ പറയുന്നു. ഒരുമിച്ച് താമസിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വല്ലാത്ത ദുർഗന്ധം അവളുടെ ശരീരത്തിൽ നിന്നും വരാൻ തുടങ്ങിയപ്പോഴാണ് താൻ ഇക്കാര്യം ശ്രദ്ധിച്ചതെന്നും അയാൾ പറയുന്നു.
ചെറുപ്പക്കാരന്റെ വാക്കുകൾ ഇങ്ങനെ: ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് ഞാൻ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ അവൾ കുളിക്കുന്നുണ്ടായിരിക്കും എന്നാണ്. പക്ഷേ, ഒരിക്കൽ പോലും അവൾ കുളിക്കുന്നത് ഞാൻ കണ്ടില്ല. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് അവൾ രണ്ടാഴ്ച കൂടുമ്പോൾ ഒരുതവണ മാത്രമേ കുളിക്കുകയുള്ളൂ എന്ന്. ഇപ്പോൾ അവളുടെ ദുർഗന്ധം കാരണം എനിക്ക് വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഞാനിപ്പോൾ ഉറങ്ങുന്നത് സോഫയിലാണ്. ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് എനിക്ക് കയറാൻ പറ്റുന്നില്ല. പക്ഷേ, എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. പലതവണ അവളോട് സംസാരിച്ചു അവൾ ഈ സ്വഭാവം മാറ്റാൻ തയ്യാറല്ല. ഇപ്പോൾ അവൾ എന്റെ മുഖത്ത് പോലും നോക്കാറില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല.ഏതായാലും ചെറുപ്പക്കാരന്റെ ദുഃഖകരമായ അനുഭവക്കുറിപ്പ് വായിച്ച് എന്തു മറുപടി പറയണമെന്ന് അറിയാത്ത നിൽക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. വല്ലാത്തൊരു വിധിയായി പോയി ഇതെന്നാണ് പലരും യുവാവിന്റെ കുറുപ്പിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്.
പത്താംക്ലാസ് പാസായ പെൺകുട്ടികൾക്ക് ആർമിയിൽ ചേരാൻ അവസരം
പ്രതിരോധ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കുവാൻ ഇപ്പോൾ സ്ത്രീകൾക്കും അവസരമുണ്ട്. 1992 വരെ പുരുഷന്മാരുടെ മാത്രം മേഖലയായിരുന്നു ഇത്. എന്നാൽ ഇന്ന് ആർമി, നേവി, എയർഫോഴ്സ് സെക്ടറുകളിൽ സ്ത്രീകൾക്കും വിവിധ തസ്തികകൾ നിയമനം നേടുവാൻ സാധിക്കും (Career for Women in Indian Army).രാജ്യ സേവയ്ക്കുള്ള ഒരു അവസരത്തോടൊപ്പം മികച്ച വരുമാനവും, മറ്റ് ആനുകൂല്യങ്ങളും പ്രതിരോധ മേഖലയുടെ മാത്രം പ്രത്യേകതകളാണ്. പത്താം ക്ലാസെന്ന അടിസ്ഥാന യോഗ്യതയിൽ ആർമി വനിതകൾക്ക് നൽകുന്ന നൽകുന്ന അവസരങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ.
അഗ്നിവീർ ജനറൽ ഡ്യൂട്ടിഇന്ത്യൻ ആർമിയുടെ അഗ്നിപഥ് ജനറൽ ഡ്യൂട്ടിക്കു കീഴിൽ ട്രെയിനിങ് പിരീഡ് അടക്കം നാലുവർഷത്തെ സർവീസിന് ചേരുവാൻ വനിതകൾക്ക് അവസരമുണ്ട്. എന്നാൽ സൈനിക സേവനത്തിന് സാധാരണ ലഭിക്കുന്ന പെൻഷൻ സ്കീമുകളോ ഗ്രാറ്റുവിറ്റിയോ അഗ്നിവീറിനു ബാധകമല്ല. ചില അവസരങ്ങൾ ഒഴിച്ചാൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം.
പ്രായപരിധി : 17.5 വയസ്സുമുതൽ 23 വയസ്സുവരെവിദ്യാഭ്യാസയോഗ്യത: 45% മാർക്കോടു കൂടി പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ. ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.ശാരീരികക്ഷമത : ഉയരം 162 CM, ആർമി മെഡിക്കൽ സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്ന പ്രായത്തിനും ഉയരത്തിനും അനുസൃതമായ ഭാരം, 05cm നെഞ്ചുവിരിവ്. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്1.6 km ഓട്ടം10 അടി ലോങ്ങ് ജമ്പ്3 അടി ഹൈ ജമ്പ്ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, കോമൺ എൻട്രൻസ് എക്സാം, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നീ പ്രക്രിയയിലൂടെ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശമ്പളംആദ്യവർഷം – കസ്റ്റമൈസ്ഡ് പാക്കേജ് – 30,000 രൂപയും അലവൻസുംരണ്ടാം വർഷം – കസ്റ്റമൈസ്ഡ് – പാക്കേജ് – 33,000 രൂപയും അലവൻസുംമൂന്നാം വർഷം – കസ്റ്റമൈസ്ഡ് പാക്കേജ് – 36,500 രൂപയും അലവൻസുംനാലാം വർഷം – കസ്റ്റമൈസ്ഡ് പാക്കേജ് – 40,000 രൂപയും അലവൻസുംസാധാരണ സൈനിക സേവനത്തിന് ലഭിക്കുന്ന അലവൻസിനൊന്നും അഗ്നിവീറുകൾക്ക് അർഹതയില്ലെങ്കിലും റിസ്ക് ആൻഡ് ഹാർഡ്ഷിപ്, റേഷൻ, ഡ്രസ്സ്, ട്രാവൽ അലവൻസ്, ലൈഫ് ഇൻഷുറൻസ് കവർ, എന്നീ അലവൻസുകൾ അഗ്നിവീറുകൾക്ക് ലഭിക്കും.