Home Featured ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ചോദ്യംചെയ്തു ; ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കി

ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ചോദ്യംചെയ്തു ; ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കി

ബെംഗളൂരു : മൊബൈൽ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നതിന് രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കി. കർണാടകത്തിലെ ചിക്കബല്ലാപുര ചിത്തവലഹള്ളി സ്വദേശി രാമാഞ്ജിനപ്പയുടെ മകൻ ലോകേഷാണ് (15) വീടിനുസമീപം മരത്തിൽ തൂങ്ങിമരിച്ചത്. ഗൗരിബിദനൂർ എസ്.ഇ.എസ്. ഗവ.സ്കൂളിലെ വിദ്യാർഥിയാണ്.മൊബൈൽ ഫോൺ ആസക്തി ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ലോകേഷിനോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ലോകേഷും അച്ഛനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ലോകേഷ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഇതിനുപിന്നാലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ചിക്കബല്ലാപുര ഗൗരിബിദനൂർ റൂറൽ പോലീസ് അറിയിച്ചു.

സ്വിഫ്റ്റ് ബസിന്‍റെ ചില്ലെറിഞ്ഞു തകര്‍ത്തയാള്‍ അറസ്റ്റില്‍

സ്വിഫ്റ്റ് ബസിന്‍റെ ചില്ലെറിഞ്ഞു തകര്‍ത്തയാള്‍ അറസ്റ്റില്‍. പാലക്കാട് ദേശീയപാത കഞ്ചിക്കോട് കൂട്ടുപാതയില്‍ ഇന്നു രാവിലെയാണ് സംഭവം.തമിഴ്‌നാട് സ്വദേശി വിജയകുമാറാണ് വയനാട്- പഴനി റൂട്ടിലോടുന്ന ബസിന്‍റെ മുന്‍വശത്തെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം. നേരത്തെ ബസിനകത്ത് ബഹളംവച്ച്‌ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ ഇറക്കിവിടുകയായിരുന്നു. ഇതിനിടെ റോഡില്‍നിന്നും കല്ലെടുത്ത് ബസിനു നേരെ എറിയുകയായിരുന്നു. പിന്നീട് ഹൈവേ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group