Home Featured ബംഗളുരു: കിഡ്വായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ മജ്ജ മാറ്റിവയ്ക്കൽ സംവിധാനം ഒരുങ്ങി

ബംഗളുരു: കിഡ്വായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ മജ്ജ മാറ്റിവയ്ക്കൽ സംവിധാനം ഒരുങ്ങി

by കൊസ്‌തേപ്പ്

ബെംഗളൂരു: അർബുദത്തോട് മല്ലിടുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യ മജ്ജ മാറ്റിവയ്ക്കൽ ചികിത്സാ സൗകര്യം കിഡ്വായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ ഉദ്ഘാടനം ചെയ്തു. അർബുദബാധ കണ്ടെത്തുമ്പോൾ തന്നെ ചെലവേറിയ ഈ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നു മന്ത്രി പറഞ്ഞു.

ശ്രീരാമലിംഗ റെഡ്ഡിയുടെ സ്മരണയ്ക്കായി നിന്ന് നാല് കോടി രൂപ ചെലവിൽ ചെലവിൽ കിദ്വായിൽ നിർമിക്കുന്ന മെഡിക്കൽ ഐസിയുവിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.

ഗോരഗുണ്ടെപാളയ മേൽപാലത്തിൽ 3 ദിവസത്തിനുള്ളിൽ ചെറുവാഹനങ്ങൾ കടത്തി വിടും; മുഖ്യമന്ത്രി

ബംഗളുരു: പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട ഗോരഗുണ്ടെപാളയ മേൽപാലത്തിൽ 3 ദിവസത്തിനുള്ളിൽ ചെറുവാഹനങ്ങൾ കട ത്തിവിടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പാലം തുറക്കാൻ വൈകുന്നത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.പാലം അടച്ചിട്ടത് കാരണം തുമക്കൂരു റോഡിലെ ഗതാ ഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ചെറുവാഹനങ്ങൾക്കും പിന്നീട് ഭാരവാഹന ങ്ങൾക്കും അനുമതി നൽകാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലം തുറക്കാൻ വൈകുന്ന തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group