Home Featured ബെംഗളൂരു:വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാൻ ശ്രമം;സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ബസവരാജ് ബൊമ്മ.

ബെംഗളൂരു:വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാൻ ശ്രമം;സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ബസവരാജ് ബൊമ്മ.

ബെംഗളൂരു: ബെംഗളൂരുവിൽ പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചും മോശം അടിസ്ഥാന സൗകര്യങ്ങളെ പറ്റിയുമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് സംസാരത്തിനിടെ മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്.

നഗരത്തിന്റെ മോശം അവസ്ഥക്ക് രാഷ്ട്രീയക്കാരെകുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും പരിപാടിയിൽ സ്വാമി പറഞ്ഞു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർപരിഹരിക്കുന്നുണ്ടെന്നും മറ്റ്നിലവിലുള്ള എല്ലാ പ്രശ്നങ്ങളും മുഖ്യമന്ത്രിമാരെയോ നേതാക്കളെ പോലെയോ അല്ല താൻ എന്നും സ്വാമിയിൽ നിന്ന് മൈക്ക് വാങ്ങി മുഖ്യമന്ത്രി ബൊമ്മ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, തുടർച്ചയായി മൂന്ന് ദിവസത്തെ മഴയെത്തുടർന്ന് നഗരത്തിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അടിസ്ഥാന വികസനത്തെ പറ്റിയുള്ള വിമർശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയായിരുന്നു സ്വാമിയുടെ പരാമർശം.

പതിനഞ്ച് വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍ റദ്ദാക്കും

ന്യൂദല്‍ഹി: പതിനഞ്ച് വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍ റദ്ദാക്കുമെന്ന് കേന്ദ്രം.15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കേന്ദ്രത്തിന്റേയുോ സംസ്ഥാനത്തിന്റേയോ സര്‍ക്കാരുകളുടെയോ ഉടമസ്ഥതയിലുള്ളതും കേന്ദ്രഭരണ പ്രദേശങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലുള്ളതുമായ വാഹനങ്ങളാണ് പൊളിക്കുക.

ഇന്ത്യന്‍ റോഡുകളില്‍ നിന്ന് പഴകിയതും മലിനീകരണമുണ്ടാക്കുന്നതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങളെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായാണ് തീരുമാനം

You may also like

error: Content is protected !!
Join Our WhatsApp Group