ബെംഗളൂരു: സംസ്ഥാനത്ത്കന്നഡ ഭാഷ നിർബന്ധമാക്കുന്ന നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനം ആഘോഷിക്കുന്നതിനെതിരെ ദൾ നിയമസഭാ കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമിയുടെ വിമർശനങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. -കന്നഡ ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾക്കു നിയമപരിരക്ഷ നൽകുന്നതിനായി ബിൽ കൊണ്ടുവരും.
മറ്റു ഭാഷകൾ നിലനിർത്തി കൊണ്ടു തന്നെ കന്നഡയുടെ പ്രചാരണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കന്നഡ ഭരണ ഭാഷയാക്കുമോയെന്ന കാര്യം വ്യ ക്തമാക്കാൻ ബൊമ്മെ തയാറായില്ല. വിധാൻ സൗധയിലെ ഗാന്ധി പ്രതിമയുടെ മുന്നിൽ കുമാര സ്വാമിയുടെ നേതൃത്വത്തിൽ ദൾ എംഎൽഎമാർ പ്രതിഷേധം നടത്തി.
കന്നഡ ഗാനങ്ങൾ പാടിയായിരുന്നു പ്രതിഷേധം. രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേൽപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി കുമാരസ്വാമി ആരോപിച്ചു.
പ്രതിഷേധം; മുൻ എംഎൽഎ അറസ്റ്റിൽ
ഹിന്ദി ദിനാഘോഷത്തിനെതിരെ കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മൈസൂരു ബാങ്ക് സർക്കിളിൽ പ്രതിഷേധ റാലി നടത്തിയ കന്നഡ ചലാവാദി വാട്ടാൽ പക്ഷ നേതാവും മുൻ എംഎൽ എയുമായ വാട്ടാൽ നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനുള്ള മുന്നറിയിപ്പാണു റാലിയെന്നും കന്നഡ ഭരണ ഭാഷയാക്കണമെ ന്നും നാഗരാജ് ആവശ്യപ്പെട്ടു. കന്നഡ രക്ഷണ വേദികെയുടെ നേതൃത്വത്തിൽ ഫ്രീഡം പാർക്കിലും പ്രതിഷേധം നടന്നു.
പെട്രോൾ പമ്പുകൾ 23ന് അടച്ചിടും, പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍
കേരളം :സംസ്ഥാനത്ത് സെപ്തംബർ 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.