Home Featured ബെംഗളൂരു:സംസ്ഥാനത്തെ ആദ്യത്തെ ഭൂഗർഭ അക്വേറിയം കബൺ പാർക്കിൽ

ബെംഗളൂരു:സംസ്ഥാനത്തെ ആദ്യത്തെ ഭൂഗർഭ അക്വേറിയം കബൺ പാർക്കിൽ

ബെംഗളൂരു: കബൺ പാർക്കിൽ നിർമിക്കുന്ന ഭൂഗർഭ അക്വെറിയത്തിനു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ച തറക്കല്ലിടും. മത്സ്യബന്ധന വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെയാണ് അക്വേറിയം നിർമിക്കുക.

മുപ്പതോളം വ്യത്യസ്തമായ സമുദ ജീവികൾ ഇവിടെയുണ്ടാകും. സംസ്ഥാനത്തെ ആദ്യത്തെ ഭൂഗർഭ അക്വേറിയമാണു കബൺ പാർക്കിലേതെന്നു നിർമാണ പങ്കാളികളായ നമ്മ ബെംഗളൂരു അക്വ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി എസ്.നന്ദകുമാർ പറഞ്ഞു.

ദക്ഷിണ കന്നഡയിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു

സുള്ള്യ: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കിടെ നാലാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു.താലൂക്കിലെ അറന്തോട് വില്ലേജിലെ ദൊഡ്ഡ കുമേരിയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയപ്പെടുന്നത്.റിക്ടർ സ്‌കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 1.21ഓടെയാണ് മേഖലയിൽ രേഖപ്പെടുത്തിയത്.

കൂടാതെ, ജൂൺ 25 ന്, റിക്ടർ സ്കെയിലിൽ 2.3 തീവ്രതയുള്ള ഒരു ഭൂകമ്പം പ്രദേശത്ത് രേഖപ്പെടുത്തി, തുടർന്ന് ജൂൺ 28 ന് ഒരു ഭൂകമ്പം ദിവസം രണ്ട് തവണ അനുഭവപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group