ബെംഗളൂരു∙ കർണാടക ആർടിസിയുടെ എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസ് അംബാരി ഉത്സവിന്റെ ഫ്ലാഗ് ഓഫ് ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിക്കും. രാവിലെ 10നു വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ബി.ശ്രീരാമലു അധ്യക്ഷത വഹിക്കും. വോൾവോയുടെ 20 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസും എറണാകുളത്തേക്ക് 2 സർവീസും ഉണ്ടായിരിക്കും.
ഹൈദരാബാദിലേക്ക് രണ്ടും, സെക്കന്തരാബാദ്, പനജി, കുന്ദാപുര എന്നിവിടങ്ങളിലേക്ക് ഓരോന്നും മംഗളൂരുവിൽ നിന്ന് പുണെയിലേക്ക് ഓരോ സർവീസുമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. കേരളത്തിലേക്ക് 8 ബസുകളാണ് ഓടിക്കുക. പെർമിറ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ ഈ ആഴ്ച തന്നെ സർവീസ് തുടങ്ങുമെന്ന് കർണാടക ആർടിസി കേരള മേഖല ലെയ്സൺ ഓഫിസർ ജി.പ്രശാന്ത് പറഞ്ഞു. ടിക്കറ്റ് നിരക്കും ഓൺലൈൻ റിസർവേഷനും അടുത്ത ദിവസം പ്രഖ്യാപിക്കും.
•കേരളത്തിലേക്കുള്ള അംബാരി ഉത്സവ് ബസ് സർവീസുകളുടെ റൂട്ടും സമയവും (പുറപ്പെടുന്നത് ശാന്തിനഗർ ബിഎംടിസി ടെർമിനലിൽ നിന്ന്)ബെംഗളൂരു–തിരുവനന്തപുരം (സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി) –വൈകിട്ട് 4.14 . ബെംഗളൂരു–എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി)–രാത്രി 8.15, രാത്രി 10ബെംഗളൂരു–തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട്)–രാത്രി 9.30.
•കേരളത്തിൽ നിന്ന് തിരിച്ച് തിരുവനന്തപുരം–ബെംഗളൂരു: വൈകിട്ട് 4.എറണാകുളം–ബെംഗളൂരു: വൈകിട്ട് 6.30, 7.15,.തൃശൂർ–ബെംഗളൂരു: രാത്രി 8.15.
സ്ത്രീധനമായി കിട്ടിയത് പഴയ ഫര്‍ണിച്ചറുകള്‍, വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി
ഹൈദരാബാദ്: പെണ്‍വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത് പഴയ ഫര്‍ണിച്ചറുകളാണെന്ന് കണ്ട് യുവാവ് വിവാഹം വേണ്ടെന്ന് വെച്ചു.ഹൈദരാബാദിലാണ് സംഭവം. ബസ് ഡ്രൈവറായ യുവാവ് ഞായറാഴ്ച നടക്കേണ്ട വിവാഹത്തിന് എത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും അതു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.വരന്‍ വിവാഹത്തിനെത്താത്തതിന്റെ കാരണം തിരക്കി അവരുടെ വീട്ടില്‍ ചെന്ന വധുവിന്റെ പിതാവിനോട് വീട്ടുകാര്‍ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
‘ആവശ്യപ്പെട്ട സാധനങ്ങളൊന്നും നല്‍കിയില്ലെന്നും നല്‍കിയ ഫര്‍ണിച്ചറുകള്‍ പഴയതാണെന്നുമാണ് അവരുടെ ആരോപണം. അവര്‍ ചടങ്ങിന് വരാന്‍ വിസമ്മതിച്ചു. ഞാന്‍ ബന്ധുക്കളെയെല്ലാം വിവാഹത്തിന് ക്ഷണിക്കുകയും സദ്യ ഒരുക്കുകയും ചെയ്തിരുന്നുപക്ഷേ, വരന്‍ വിവാഹത്തിന് എത്താന്‍ തയാറായില്ല.’- വധുവിന്റെ പിതാവ് പറഞ്ഞു.വരന്‍ സ്ത്രീധനമായി പല സാധനങ്ങളും ആവശ്യപ്പെട്ടതില്‍ ഫര്‍ണിച്ചറുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയത് ഉപയോഗിച്ച ഫര്‍ണിച്ചറുകളാണെന്ന് ആരോപിച്ച് വരന്റെ വീട്ടുകാന്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും വിവാഹത്തിന് എത്തിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീധന നിരോധന നിയമപ്രകാരമുള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.