ബെംഗളൂരു ഫെബ്രുവരിയിൽ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ ബൊമ്മസന്ദ്ര -ആർവിറോഡ് 19.5 കിലോമീറ്റർ പാതയിൽ സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. നഗരത്തിന്റെ ഐടി ആസ്ഥാനമായ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്. പാതയിലെ 16 സ്റ്റേഷനുകളിൽ 15 എണ്ണത്തിന്റെയും 95 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. ട്രാക്കിന്റെ നിർമാണവും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്. സിൽക്ക്ബോർഡ് മുതൽ ആർവി റോഡ് വരെയുള്ള 4 കിലോമീറ്റർ ഭാഗത്തെ റാഗിഗുഡ ഡബിൾ ഡെക്കർ മേൽപാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു.
ഡവറില്ലാ ട്രെയിനുകളുടെ നിർമാണം ചൈനയിൽ പൂർത്തിയായിട്ടുണ്ട്.0ന് ഇവ ചൈനയിൽ നിന്നു പുറപ്പെടുമെന്നാണ് സൂചന. കപ്പൽ മാർഗം ചെന്നൈയിൽ എത്തുന്ന ഇവ റോഡു മാർഗം ഡിസംബർ 20ന് ബെംഗളൂരുവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 കോച്ചുകളുള്ള 2 ട്രെയിനുകളാണ് എത്തിക്കുന്നത്.2017ൽ നിർമാണം ആരംഭിച്ച പാതയിൽ 2021ൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കോവിഡ് ഉൾപ്പെടെ പ്രശ്നങ്ങൾ കാരണം നീളുകയായിരുന്നു. വൈറ്റ്ഫീൽഡിനു പിന്നാലെ ഇലക്ട്രോണിക് സിറ്റിയിലേക്കും നമ്മ മെട്രോ എത്തുന്നതോടെ ഐടി മേഖലകളുടെ തീരാദുരിതമായ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്
ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ(23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 8.30നും ഒമ്ബതിനും ഇടയിലാണ് നാട് നടുങ്ങിയ സംഭവം എന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ പറഞ്ഞു. വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തര്‍ക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നു.പുറത്ത് കളിക്കുകയായിരുന്ന മക്കള്‍ മാതാവിന്റെ കരച്ചില് കേട്ട് അകത്തു കയറിയതും അവരേയും വകവരുത്തി. കൊല്ലപ്പെട്ട അഫ്നാന് എയര്‍ ഇന്ത്യ കമ്ബനിയിലാണ് ജോലി. ഐനാൻ കോളജിലും അസീം എട്ടാം ക്ലാസിലും പഠിക്കുന്നു