ബംഗളൂരു: യുക്രെയിനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഏറ്റുവാങ്ങി. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി.
മൃതദേഹം ഞായറാഴ്ച എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുമെന്ന് കുടുംബം അറിയിച്ചു. ഖാര്‍കീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ എം ബിബിഎസ് വിദ്യാര്‍ത്ഥിയായ നവീന്‍ മാര്‍ച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.രാവിലെ എട്ട് മണിയോടെ ഭക്ഷണം വാങ്ങാന്‍ കടയുടെ മുന്നില്‍ ക്യൂ നില്‍ക്കുമ്ബോഴാണ് റഷ്യയുടെ ഷെല്ലാക്രമണമുണ്ടായത്. നവീന്റെ നാട്ടുകാരനായ മറ്റൊരു വിദ്യാര്‍ത്ഥിക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.