Home Featured ബെംഗളൂരു:ഗാന്ധിജയന്തി ദിനത്തിൽ വ്യാജ ഗാന്ധിമാരെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് നല്ലത്:ബസവരാജ് ബൊമ്മ

ബെംഗളൂരു:ഗാന്ധിജയന്തി ദിനത്തിൽ വ്യാജ ഗാന്ധിമാരെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് നല്ലത്:ബസവരാജ് ബൊമ്മ

ബെംഗളൂരു : ഗാന്ധിജയന്തി ദിനത്തിൽ രാഹുൽ ഗാന്ധിയും കുടുംബവും ഉൾപ്പെട്ട “വ്യാജ ഗാന്ധി’മാരെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരത് ജോഡോ യാത്രയിലുടനീളം സംസ്ഥാന സർക്കാരിന്റെ അഴിമതിയെ കുറിച്ച് രാഹുൽഗാന്ധി നടത്തുന്ന പരാമർശങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ അഴിമതി കേസുകളിൽ ജാമ്യത്തിലാണ് രാഹുലും സോണിയാ ഗാന്ധിയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയതു പോലെ കർണാടക കോൺഗ്രസിന്റെ എടിഎം (ഓട്ടമേറ്റഡ് ടെല്ലർ മെഷീൻ അല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ബിജെപി സർക്കാരിനെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവർ ഉന്നയിക്കുന്നത്.40% കമ്മിഷൻ സർക്കാരെന്നു തന്റെ ഭരണത്തെ അവർ ആക്ഷേപിക്കുന്നത് വെറും പ്രചാരണം മാത്രമാണെന്നും ഇതിനു തെളിവു ഹാജരാക്കാൻ വെല്ലുവിളിച്ചിട്ടും ആരും മുന്നോട്ടു വന്നിട്ടില്ലെന്നും ബൊമ്മെ പറഞ്ഞു.

ഞാനെത്തും മുമ്ബ് തുടങ്ങി’ ; യുവതിയെ ക്രൂരമായി മര്‍ദിച്ച്‌ ഭര്‍ത്താവ്, അനുകരിച്ച്‌ കുഞ്ഞും, ഗാര്‍ഹിക പീഡനത്തിന്‍റെ നടുക്കും ദൃശ്യം

മകന്‍റെ പിറന്നാളാഘോഷം തന്‍റെ സാന്നിധ്യത്തിന് മുമ്ബ് തുടങ്ങിയെന്നാരോപിച്ച്‌ സ്‌ത്രീയെ ക്രൂരമായി മര്‍ദിച്ച്‌ ഭര്‍ത്താവ്, അനുകരിച്ച്‌ കൊച്ചുകുട്ടിയും.ഹൈദരാബാദ് : ഇന്ത്യയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നും നാണക്കേട് ഭയന്നോ മക്കളെ പരിഗണിച്ചോ സ്‌ത്രീകള്‍ നിശബ്‌ദരാകുന്നുവെന്നും വ്യക്തമാക്കുന്ന നടുക്കുന്ന വീഡിയോ പുറത്ത്.

സ്‌ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നേല്‍ക്കുന്ന അധിക്ഷേപങ്ങളും അക്രമങ്ങളും കുട്ടികളുടെ മനസ്സില്‍ എങ്ങനെ പതിയുന്നുവെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ജിതേന്ദ്ര ശര്‍മ എന്നയാള്‍ തന്‍റെ ടെഡ് ദ സ്‌റ്റേണര്‍ (Ted The Stoner) എന്ന അക്കൗണ്ടിലൂടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്..

ഒരു സ്‌ത്രീ തന്‍റെ ഇളയ മകന്റെ ജന്മദിനത്തില്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. മകന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കെ ഭര്‍ത്താവ് ചാടി വീണ് യുവതിയുടെ മുഖത്ത് ശക്തമായി അടിക്കുന്നു. എന്താണ് കാരണമെന്ന് മനസ്സിലാക്കാന്‍ സ്‌ത്രീ അയാളോട് കാര്യം തിരക്കുന്നു. അയാള്‍ പങ്കുചേരും മുമ്ബ് മെഴുകുതിരികള്‍ തെളിച്ച്‌ ജന്മദിനാഘോഷം ആരംഭിച്ചതാണ് കാരണമെന്ന് അയാള്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group