Home Featured ബെംഗളൂരു: ബിജെപി സർക്കാരിന്റെ മൂന്നാം വാർഷികം;പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ

ബെംഗളൂരു: ബിജെപി സർക്കാരിന്റെ മൂന്നാം വാർഷികം;പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ

ബെംഗളൂരു: കർണാടകയിലെ ബിജെപി സർക്കാരിന്റെ മൂന്നാം വാർഷിക ആഘോഷങ്ങളിൽ ജൂലൈ 28ന് നടക്കാനിരിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തിങ്കളാഴ്ച അറിയിച്ചു.

ബെംഗളൂരുവിൽ, പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തം മുൻനിർത്തി ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരിൽ ജൂലൈ 28 ന് സർക്കാരിന്റെ വാർഷികത്തിന് സുരക്ഷാ ഏജൻസികൾ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഡൽഹിയിലുള്ള ബൊമ്മ പ്രധാനമന്ത്രിയുടെ പങ്കാളിത്തം തള്ളിക്കളഞ്ഞു.

ബെംഗളൂരു: മലയാളി ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച.

കോടിഗേഹള്ളി സഹകാർ നഗറിലെ പാനൂർ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള എസ്എം ഫ്രഷ് മാർട്ടിൽ നിന്ന് 40,000 രൂപയാണ് കഴിഞ്ഞ ദിവസം രാത്രി കവർന്നത്.മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന പണം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ജനൽ കമ്പി മുറിച്ചാണ് അകത്ത് കടന്നത്. കഴിഞ്ഞ ആഴ്ച മാറത്തഹള്ളി, എച്ച്എംടി ലേഔട്ട് എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.സിസിവിടി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ തന്നെയാണ് എല്ലാ മോഷണവും നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടിഗേ ഹള്ളി പൊലീസിൽ പരാതി നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group