ബെംഗളൂരു:നഗരത്തെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. സ്കൂൾ വിദ്യാർഥികൾക്കു പഠന വേതനം വിതരണം ചെയ്യുന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു.ബെംഗളൂരുവിന്റെ സമഗ്ര വികസനത്തിനു പ്രതിജ്ഞാബദ്ധമാണ്. ഇതിനായി 6000 കോടി രൂപയുടെ പദ്ധതികൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഓടകൾ നിർമിക്കാൻ 1600 കോടി നൽകും.
സബേർബൻ റെയിൽ പദ്ധതിക്ക് അനുബന്ധമായി റിങ് റോഡി ന്റെ പണി ഈ വർഷം തന്നെ തുടങ്ങും. നഗരത്തിന്റെ മോടി കൂട്ടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനാണു കൂടുതൽ ഊന്നൽ നൽകുക. ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപഗ്രഹനഗരങ്ങൾ നിർമിക്കുമെന്നും ബൊമ്മെ അറിയിച്ചു.