Home Featured മന്ത്രിസഭ വികസനം ഉടനെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വീണ്ടും

മന്ത്രിസഭ വികസനം ഉടനെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വീണ്ടും

ബംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ വികസനം വൈകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവര്‍ത്തിച്ചു. ഇക്കാര്യം താന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആരെയൊക്കെയാണ് മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും.മന്ത്രിസഭ വികസനം ഉടന്‍ നടക്കുമെന്ന് ഡിസംബര്‍ അവസാനവാരം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുകയെന്നും അറിയിച്ചിരുന്നു. മുന്‍ മന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, രമേഷ് ജാര്‍ക്കിഹോളി എന്നിവരുള്‍പ്പെടെ മന്ത്രിസഭയില്‍ ഇടംനേടാന്‍ മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തിവരുകയാണ്.കര്‍ണാടക മന്ത്രിസഭ വികസനം രണ്ടോ മൂന്നോ ദിവസത്തിനകം ഉണ്ടാകുമെന്ന് ബി.ജെ.പി പാര്‍ലമെന്‍റ് ബോര്‍ഡ് അംഗവും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ ശനിയാഴ്ച ശിക്കാരിപുരയില്‍ പറഞ്ഞിരുന്നു.

പക്ഷേ, തെരഞ്ഞെടുപ്പിന് കഷ്ടിച്ച്‌ മൂന്നുമാസം മാത്രം അവശേഷിക്കെ മന്ത്രിസഭ വികസിപ്പിക്കാന്‍ പാര്‍ട്ടിനേതൃത്വം തീരുമാനമെടുക്കുന്നത് നീളുകയാണ്.

ആറാം മാസത്തില്‍ ജനനം, 400 ഗ്രാമില്‍ നിന്ന് 4.5 കിലോയിലേക്ക് അതിജീവിച്ചെത്തി ശിവന്യ ; അസാധാരണ പരിചരണവുമായി ഡോക്‌ടര്‍

2022 മെയ് 21നാണ് ശശികാന്ത് പവാര്‍-ഉജ്വല പവാര്‍ ദമ്ബതികളുടെ മകളായ ശിവന്യയുടെ ജനനം. ഗര്‍ഭിണിയായി 24-ാം ആഴ്‌ചയിലാണ് ഉജ്വല മകളെ പ്രസവിക്കുന്നത്പൂനെ (മഹാരാഷ്‌ട്ര) : മാസങ്ങള്‍ തികയാതെ ജനിച്ച കുഞ്ഞിന് പരിമിത സൗകര്യങ്ങളില്‍ മികച്ച ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച്‌ ഡോക്‌ടര്‍. സൂര്യ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ ആശുപത്രിയിലെ ചീഫ് നിയോനറ്റോളജിസ്റ്റ് ഡോക്‌ടര്‍ സച്ചിന്‍ ഷായാണ് ദൗത്യത്തിന് പിന്നില്‍.

ശശികാന്ത് പവാറിന്‍റെയും ഉജ്വല പവാറിന്‍റെയും മകളായ ശിവന്യയാണ് പ്രതിസന്ധികളെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.കഴിഞ്ഞ വര്‍ഷം മെയ് 21നാണ് ശിവന്യ ജനിച്ചത്. അമ്മയായ ഉജ്വല മാസങ്ങള്‍ തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. ശിവന്യ ജനിച്ചത് 24-ാം ആഴ്‌ചയിലാണ്. അതായത് 6-ാം മാസത്തില്‍. ജനിക്കുമ്ബോള്‍ കുഞ്ഞിന് 400ഗ്രാം മാത്രം തൂക്കമാണ് ഉണ്ടായിരുന്നത്.

ഉജ്വലയ്‌ക്ക് ഗര്‍ഭിണിയായി മൂന്നാം മാസം മുതല്‍ വയറുവേദന ആരംഭിച്ചിരുന്നു. തുടര്‍ന്ന് ചിഞ്ച്‌വാഡിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ നിന്ന് ചികിത്സ തേടാന്‍ ആരംഭിച്ചു. ആറാം മാസത്തില്‍ കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് സൂര്യ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.സച്ചിന്‍ ഷായ്‌ക്ക് കീഴില്‍ 93 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കുഞ്ഞിനെ പരിചരിച്ചു.

ശിവന്യയുടെ അവയവങ്ങള്‍ക്ക് വളര്‍ച്ചാക്കുറവ് ഉണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് ട്യൂബിലൂടെ പോഷകാഹാരങ്ങള്‍ നല്‍കി. രണ്ട് മാസത്തോളം കുഞ്ഞ് വെന്‍റിലേറ്ററിലായിരുന്നു. 50 ദിവസമാകുമ്ബോഴേക്ക് 400 ഗ്രാമില്‍ നിന്ന് കുഞ്ഞിന്‍റെ ഭാരം ഒരു കിലോ ആയി വര്‍ധിച്ചു. ഓക്‌സിജന്‍റെ അളവിലും വ്യത്യാസമുണ്ടായി.ഓഗസ്റ്റ് 23ന് കുഞ്ഞിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു. അപ്പോള്‍ കുട്ടിയുടെ ഭാരം 2130ഗ്രാം ആയിരുന്നു. ജനിച്ച്‌ 7 മാസത്തിനുശേഷം കുഞ്ഞിന് 4.5 കിലോഗ്രാം ഭാരമുണ്ട്. മതിയായ ആരോഗ്യമുണ്ട് ശിവന്യയ്‌ക്കിപ്പോള്‍.

You may also like

error: Content is protected !!
Join Our WhatsApp Group