ബെംഗളൂരു : പ്രതിപക്ഷ സമ്മർദത്തിനിടെ, ഗവ.സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഷൂസും 2 ജോഡി സോക്സും സൗജന്യമായി നൽകാൻ സർക്കാർ 132 കോടി രൂപ അനുവദിച്ചു. ബജറ്റിൽ ഇതിനായി തുക നീക്കിവയ്ക്കാത്തതും അധ്യയന വർഷം ആരംഭിച്ചിട്ടും ഇതു നൽകാത്തതും സർക്കാരിനെതിരെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഭിക്ഷ യാചിച്ചിട്ടായാലും വേണ്ടില്ല, ഇതിനായി താൻ പണം കണ്ടെത്തുമെന്ന് അറിയിച്ച് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഇന്നലെ രംഗത്തു വന്നിരുന്നു. പിന്നാലെയാണു തുക അനുവദിച്ച കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചത്.