Home Featured ഉദയനിധി ഹിറ്റ്‌ലര്‍”; ഉദയനിധി സ്റ്റാലിനെ ഹിറ്റ്‌ലറോടുപമിച്ച്‌ ബസവരാജ് ബൊമ്മൈ

ഉദയനിധി ഹിറ്റ്‌ലര്‍”; ഉദയനിധി സ്റ്റാലിനെ ഹിറ്റ്‌ലറോടുപമിച്ച്‌ ബസവരാജ് ബൊമ്മൈ

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച്‌ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്റ്റാലിന്റെ മനസ് കൊതുകിനെ പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.സനാതന ധര്‍മം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോടെയാണ് വിവാദം ഉടലെടുത്തത്. ‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധിയുടെ പരാമര്‍ശം.

സനാധന ധര്‍മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു. പരാമര്‍ശത്തിനെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വരികയായിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം: മാപ്പ് പറഞ്ഞ് വിദ്യാര്‍ഥികള്‍

എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ശിക്ഷാ നടപടി നേരിട്ട ആറ് വിദ്യാര്‍ഥികള്‍.കോളേജ് കൗണ്‍സിലിന്‍റെ തീരുമാനപ്രകാരമാണ് വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു. സംഭവത്തില്‍ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ സസ്പെൻഷൻ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക് കൗണ്‍സില്‍ തുടര്‍നടപടി തീരുമാനിച്ചത്.

കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫാസില്‍, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പൊളിറ്റിക്കല്‍ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ഥികള്‍ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമാകുകയും ചെയ്തത്.നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അധ്യാപകൻ നിലപാടെടുത്തിരുന്നു. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനെ അറിയിച്ചതോടെ സംഭവത്തില്‍ കേസുമെടുത്തിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group