ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി.കമ്ബനിക്ക് ഉത്പന്നം നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ്ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കമ്ബനിയില്‍നിന്ന് 2018 ഡിസംബറില്‍ പിടിച്ചെടുത്ത സാംപിളുകള്‍ പരിശോധിക്കാന്‍ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ കോടതി വിമര്‍ശിച്ചു. സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഉത്പന്നത്തിന്റെ നിലവാരത്തില്‍ ചെറിയൊരു കുറവ് കണ്ടെന്നുവച്ച് ഫാക്ടറി മൊത്തത്തില്‍ അടച്ചുപൂട്ടുന്നതു സാമാന്യയുക്തിക്കു നിരക്കുന്നതെന്ന് കോടതി പറഞ്ഞു.
വാണിജ്യരംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉറുമ്ബിനെ കൊല്ലാന്‍ ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്ന്, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു.
മദ്യലഹരിയില്‍ വിമാനത്താവളത്തിനുള്ളില്‍ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്താവളത്തിനുള്ളില്‍ മൂത്രമൊഴിച്ച യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയില്‍ നിന്നും ദമാമിലേക്ക് പോകാനെത്തിയ ജൗഹര്‍ അലി ഖാന്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജനുവരി എട്ടിനാണ് സംഭവം. ഡല്‍ഹി വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ഗേറ്റിന് മുന്നില്‍ മൂത്രമൊഴിക്കുകയും സുരക്ഷാ ജീവനക്കാരേയും മറ്റ് യാത്രക്കാരെയും അസഭ്യം പറഞ്ഞതിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ വസ്ത്രത്തിലും പുതപ്പിലിനും മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.