Home Featured മംഗളൂരു വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി

മംഗളൂരു വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി

മംഗളൂരു: അദാനി ഗ്രൂപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി.xonocikonoci10@beeble.com എന്ന ഐഡിയില്‍ നിന്നാണ് മെയില്‍ വന്നതെന്ന് വിമാനത്താവളം അധികൃതര്‍ ബജ്പെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതര്‍ കണ്ടതെന്നും പരാതിയില്‍ പറയുന്നു. “നിങ്ങളുടെ വിമാനങ്ങളില്‍ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

മണിക്കൂറുകള്‍ക്കുള്ളില്‍ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങള്‍ ഫണിങ് എന്ന ഭീകരരുടെ സംഘത്തില്‍പെട്ടവര്‍” എന്നായിരുന്നു മെയില്‍ സന്ദേശം. ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബജ്പെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെന്നൈയില്‍ ഭാര്യമാതാവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 28 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ഭാര്യമാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 28 വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന് പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. ഒഡീഷ സ്വദേശിയായ ജോഷി എന്ന യുവാവാണ് പിടിയിലായത്. ‌ഒഡീഷ സ്വദേശിയായ പ്രതി ജോലിക്കായി 1993ല്‍ലാണ് ചെന്നൈയിലെത്തിയത്. 1994ല്‍ ചെന്നൈ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായതോടെ ഭാര്യ അമ്മയുടെ വീട്ടിലേക്ക് മടങ്ങി വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായിരുന്നു.

ഭാര്യയുടെ മാതാവിനെ സന്ദര്‍ശിക്കാനെത്തിയ ജോഷി അമ്മയെയും സഹോദരനെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ തല്‍ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കെതിരെ ഭാര്യ പരാതി നല്‍കുകയായിരുന്നു. 1996 മുതല്‍ 2006 വരെ ഒഡീഷയിലടക്കം പൊലീസ് അന്വേഷണം നടത്തി.െങ്കിലും പ്രതിയെ കുറിച്ച്‌ വിവരം ലഭിച്ചിരുന്നില്ല.അടുത്തിടെ പരിഹരിക്കപ്പെടാത്ത കേസുകളുടെ ഓഡിറ്റിനിടെയാണ് ജോഷിയുടെ കേസ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. 22-ാം വയസ്സില്‍ എടുത്ത ജോഷിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉപയോഗിച്ചായിരുന്നു അന്വേഷണം. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group