ബെംഗളൂരു: മൂന്ന് കോളേജുകള്‍ക്ക് ബോംബ് ഭീഷണി. ബെംഗളൂരുവിലെ കോളേജുകള്‍ക്കാണ് ഇ-മെയില്‍ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.BMS കോളേജ്, എംഎസ് രാമയ്യ കോളേജ്, BIT കോളേജ് എന്നിവയ്‌ക്ക് നേരെയാണ് ഭീഷണി. സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി വിദ്യാർത്ഥികളെ ഒഴിപ്പിച്ച് പരിശോധന ആരംഭിച്ചു. ബെംഗളൂരുവിലെ സദാശിവനഗർ, ഹനുമന്ത നഗർ, ബസവനഗുഡി എന്നിവിടങ്ങളിലെ കോളേജുകള്‍ക്കാണ് ഭീഷണിയുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഹനുമന്തനഗർ, സദാശിവനഗർ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോംബ് ഭീഷണിയുടെ ഉറവിടം പരിശോധിക്കുകയാണ് പൊലീസ്.രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിനും ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. എയർപോർട്ട് അധികൃതർക്ക് ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രാജ്യതലസ്ഥാനം കാണാൻ ഇറങ്ങിയതാണ് സാറേ.; പത്തടി നീളമുള്ള രാജവെമ്ബാല എത്തിയത് 350 കിലോമീറ്റര്‍ സഞ്ചരിച്ച്; ഡല്‍ഹിയില്‍ ഇതാദ്യം
ഡൽഹിയിലെ ചാണക്യപുരിയില്‍ കണ്ടെത്തിയ രാജവെമ്ബാലയെ വനം വന്യജീവി വകുപ്പ് സംഘം സുരക്ഷിതമായി വനത്തിലേക്ക് മാറ്റി.രാജ്യതലസ്ഥാനത്ത് ഇതാദ്യമായാണ് രാജവെമ്ബാലയെ കാണുന്നത്. അതിനാല്‍ തന്നെ വളരെയധികം ദൂരം സഞ്ചരിച്ചാണ് പാമ്ബ് ഡല്‍ഹിയിലെത്തിയത്.ഉത്തരാഖണ്ഡില്‍ നിന്നായിരിക്കണം യാത്ര ചെയ്ത് രാജവെമ്ബാല രാജ്യ തലസ്ഥാനത്ത് എത്തിയത്. നിർമ്മാണത്തിലിരിക്കുന്ന ഉത്തരാഖണ്ഡ് ഭവന് സമീപമാണ് ഉഗ്രവിഷമുള്ള രാജവെമ്ബാലയെ കണ്ടെത്തിയത്.
ഉത്തരാഖണ്ഡില്‍ നിന്ന് നിർമാണ സാമഗ്രികള്‍ കയറ്റിയ വാഹനത്തില്‍ പാമ്ബ് ഡല്‍ഹിയിലേക്ക് വന്നതാകാമെന്നാണ് അധികൃതർ കരുതുന്നത്. ഇൻ്റർനാഷണല്‍ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) രാജവെമ്ബാലയെ ദുർബലമായ ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.വെസ്റ്റ് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് ടണ്ടന്റെ നേതൃത്വത്തിലാണ് പാമ്ബിനെ പിടികൂടിയത്. 10 അടിയോളം നീളമുള്ള രാജവെമ്ബാലയെ മരത്തിലാണ് കണ്ടത്.
വനംവകുപ്പ് ഡല്‍ഹി ഫയർ സർവീസസിനെ വിളിച്ച് രണ്ട് ഫയർ ടെൻഡറുകള്‍ അയച്ചു. ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ചാണ് വന്യജീവി സംഘം പാമ്ബിനെ സുരക്ഷിതമായി പിടികൂടിയത്.