ബെംഗളൂരു: കൊൽക്കത്തയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്ന ഭീഷണിയെ തുടർന്ന് ബെംഗളൂരു വിമാന ത്താവളത്തിൽ കർശന പരിശോധന. ഞായറാഴ്ച ഫോണിലൂടെ ഭീഷണി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 6ഇ 379 വിമാനത്തിലെ സീറ്റിനടിയിൽ നിന്ന് ബോംബ് ‘എന്നെഴുതിയ ടിഷ്യുപേപ്പർ കണ്ടെത്തിയിരുന്നു.
ബോംബ് സ്ക്വാഡിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തിൽ നടത്തിയ തുടർപരിശോധനയിൽ വ്യാജ ഭീഷണിയാണെന്നു സ്ഥിരീകരിച്ചു. 200 യാത്രക്കാരാണ് ഇതിൽ യാത്ര ചെയ്തത്. ഇതിൽ ഒരു യാത്രക്കാരനെപ്പറ്റി വിമാനത്താവള പൊലീസ് അന്വേഷിച്ചു വരികയാണ്.
രണ്ടുവര്‍ഷമായി പ്രണയത്തില്‍, 71കാരനെ വിവാഹം ചെയ്യാന്‍ 23കാരി, വിവാഹത്തിന് ശേഷം യുവതിയെ ആശങ്കയിലാക്കുന്നത് ഈ ഒരു കാര്യം
പ്രണയം അസ്ഥിക്ക് പിടിച്ചു കഴിഞ്ഞാല്‍,, എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. ഇങ്ങനെ പ്രണയം അസ്ഥിക്ക് പിടിച്ച 23കാരി 71കാരനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ്.ഇരുവരും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്ന് യുവതി പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യം അറിഞ്ഞ് നെറ്റി ചുളിച്ചെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തന്നെയാണ് യുവതിയുടെ തീരുമാനം. എന്നാല്‍ വിവാഹ ശേഷം ചില കാര്യങ്ങളില്‍ തനിക്ക് ആഷങ്കയുള്ള കാര്യം യുവതി മറച്ചുവച്ചില്ല. ഇവയെക്കുറിച്ച് യുവതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റില്‍ വായനക്കാരുമായി പങ്കുവച്ചു.
അവരുടെ അഭിപ്രായങ്ങള്‍ക്കും നിര്ദ്ദേശങ്ങള്ക്കുമായാണ് അവള് കാത്തിരിക്കുന്നത്.രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന 71കാരനായ കാമുകന് ഇപ്പോള്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി യുവതി പറയുന്നു. പ്രണ.കാലത്ത് അദ്ദേഹത്ത് ഒരുപാട് സ്നേഹിക്കുകയും പരിപാലിക്കപകയും ചെയ്തിരുന്നതായി യുവതി അവകാശപ്പടുന്നു. തന്റെ പങ്കാളി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെങ്കിലും എപ്പോഴെങ്കിലും കിടപ്പിലായിപ്പോയാല്‍ താനൊരു കെയര്‍ടേക്കറായി പോകുമോ എന്ന ആശങ്കയാണ് യുവതി പങ്കിടുന്നത്.
ഈ ആശങ്കകള്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ താന്‍ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്നും യുവതി പറയുന്നു. വിവാഹം കഴിച്ചാലും കുട്ടികള്‍ വേണ്ടെന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ അമ്മയ്ക്ക് അല്‍ഷിമേഴ്സ് ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലും ഈ ഒരു അവസ്ഥ ഉണ്ടാകാം, അച്ഛന് പക്ഷാഘാതം ഉണ്ടായിരുന്നു.
അദ്ദേഹത്തിന് മറ്റ് കുട്ടികളില്ല. അതിനാല്‍ അദ്ദേഹം രോഗശയ്യയിലായാല്‍ ഞാന്‍ പരിചരിക്കും. വിവാഹശേഷം തന്റെ പങ്കാളിയെ എങ്ങനെ പരിപാലിക്കാം എന്ന ആശങ്കയാണ് യുവതി പങ്കിടുന്നത്. ഒരിക്കലും ഇത്തരത്തില്‍ ഒരു മണ്ടന്‍ തീരുമാനമെടുക്കരുതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ യുവതിയുടേത് ശരിയായ തീരുമാനമാണെന്നും അയാളെ തന്നെ വിവാഹംകഴിച്ച് കഴിയുന്നത്ര കാലം ഒരുമിച്ച് ജീവിക്കണം എന്നും നിര്‍ദ്ദേശങ്ങളാണ് യുവതിക്ക് ലഭിച്ചകൊണ്ടിരിക്കുന്നത്.