Home Featured കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

by കൊസ്‌തേപ്പ്

കണ്ണൂര്‍ : കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരുക്കേറ്റു.നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്.കുട്ടിയെ ശ്രീവര്‍ധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്ബിലേക്ക് പോയപ്പോള്‍ കുട്ടികള്‍ അതെടുക്കാന്‍ പോകുകയായിരുന്നു. ഇതോടെ, പറമ്ബിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ശ്രീവര്‍ധന്‍ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ആ സമയത്താണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.പന്തിന്‍റെ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പിനകത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചുണ്ടാക്കുന്നതാണ് ഐസ്‌ക്രീം ബോംബ്. നേരത്തേയും കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group