ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി കാട്ടി വെള്ളിയാഴ്ച പുലർച്ചെ 3.45 ന് എയർപോർട്ട് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.
തുടർന്ന്, പോലീസും സിഐഎസ്എഫും ഡോഗ് സ്ക്വാഡും ചേർന്ന് മുക്കാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനത്താവളത്തിന്റെ ചുറ്റളവ് മുഴുവൻ പരിശോധിച്ചു, ഇത് വ്യാജ കോളാണെന്ന് കണ്ടെത്തിയത്.
ബെംഗളൂരു എയർപോർട്ട് അധികൃതർ ബോംബ് ഭീഷണി വന്നതായി സ്ഥിരീകരിക്കുകയും ഇത് വ്യാജമാണെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യ സഭ തിരഞ്ഞെടുപ്പിൽ ദൾ മത്സരിക്കുമെന്ന് കുമാര സ്വാമി
ബംഗളുരു :ജൂൺ4ന് 4 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദൾ ‘ സ്ഥാനാർഥിയെ നിർത്തുമെന്ന് പാർട്ടി നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി പറഞ്ഞു. 45 വോട്ടുകളാണ് ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വേണ്ടത്.
എന്നാൽ ഇത്രയും അംഗങ്ങൾ ദളിനു നിയമസഭയിലില്ല.നാമ നിദേശം ചെയ്ത ഒരംഗം ഉൾപ്പെടെ 225 അംഗ നിയമസഭയിൽ ബിജെപി 122. കോൺഗ്രസ് 69 ദൾ-32, സ്വത- 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില ബിജെപിയുടെയോ കോൺഗ്രസിന്റെയോ സഹായത്തോടെ ഒരാളെ രാജ്യസഭയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നാമനിർദേ ചെയ്ത് നടത്തുന്നത്.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കൂടാതെ ബിജെപിയുടെ കെ.സി.രാമമൂർത്തി, കോൺഗ്രസ്സിന്റെ ജയറാം രമേശ് എന്നിവരുടെ കാലാവധി ജൂൺ 6ന് തീരുന്നതിനെ തുടർന്നാണു തിരഞ്ഞെടുപ്പ്.കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചതിനെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്.നിയമസഭയിലെ അംഗബലം കണക്കിലെടുത്താൽ ബിജെപി – 2 സീറ്റിലും കോൺഗ്രസിന് 1 സീറ്റിലും വിജയം ഉറപ്പാണ്.