മുംബൈ: പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1973 മുതല്‍ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ഡിസ്കോ ഡാന്‍സര്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ സംവി ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ഹിമ്മത്വാല, ഷരാബി, ഗിരഫ്താര്‍, കമാന്‍ഡോ, ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ഗാനങ്ങള്‍ ആലപിച്ചു. ഡിസ്കോ ഡാന്‍സറിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്.
1985 ല്‍ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. ദ ഡേര്‍ട്ടി പിക്ചറിലെ ഊലാലാ എന്ന ഗാനം, ഗുണ്ടേയിലെ തൂനെ മാരി എന്‍ട്രിയാ, ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകള്‍. ബാഗി 3 യിലാണ് ഏറ്റവും ഒടുവിലായി പാടിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്.