Home Featured മിന്നൽ മുരളിയുടെ വില്ലനായി ഇനി ബോളിവുഡ് താരമോ? നെറ്റ്ഫ്ളിക്സ് പുറത്ത് വിട്ട ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ

മിന്നൽ മുരളിയുടെ വില്ലനായി ഇനി ബോളിവുഡ് താരമോ? നെറ്റ്ഫ്ളിക്സ് പുറത്ത് വിട്ട ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ

മലയാള സിനിമക്ക് എക്കാലവും അഭിമാനിക്കാനാവുന്ന സിനിമയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ എന്ന നിലയിലാണ് ശ്രദ്ധ നേടിയത്. ഇന്ത്യക്ക് പുറത്തേക്കും ചർച്ചയായ സിനിമ നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്.ഇൻസ്റ്റഗ്രാമിലൂടെ നെറ്റ്ഫ്ളിക്സ് ഇന്ത്യ പുറത്ത് വിട്ട മിന്നൽ മുരളിയുടെ പുതിയ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.

മിന്നൽ മുരളിയായി ടൊവിനോയും ട്രെയ്ഞ്ചർ തിങ്ക്സ് എന്ന് സീരിസിലെ വെസ്ന (വൺ) എന്ന കഥാപാത്രമായി ബോളിവുഡ് താരം വിജയ് വർമയുമാണ് ഫോട്ടോയിൽ എത്തിയിരിക്കുന്നത്.’നെറ്റ്ഫിളിക്സ് വേഴ്സിന്റെ കവാടങ്ങൾ തുറന്നു, യൂണിവേഴ്സുകൾ ഒന്നിക്കുന്നു,’ എന്നാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് നൽകിയ ക്യാപ്ഷൻ. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.

വെസ്നയുടെ കാര്യം തീർന്നുവെന്നും വെക്നയക്ക് മുരളിയെ കൈകാര്യം ചെയ്യാനാവില്ലെന്നും കമന്റുകളുണ്ട്. മിന്നൽ മുരളിയെ വെച്ച് നെറ്റ്ഫ്ളിക്സ് പുതിയ യൂണിവേഴ്സ് ഉണ്ടാക്കുകയാണോ എന്നാണ് മറ്റ് ചില കമന്റുകൾ. എന്തായാലും നെറ്റ്ഫ്ളിക്സിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിലിനെ തെരഞ്ഞെടുത്തിരുന്നു.നാലാമത് ഐ.ഡബ്ല്യൂ.എം ഡിജിറ്റൽ അവാർഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റിൽ ചിത്രത്തിനും ഏറ്റവും മികച്ച വി.എഫ്.എക്സിനുമുള്ള പുരസ്കാരമാണ് ചിത്രം നേടിയത്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ നാമനിർദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു.

സൈമ അവാർഡിലും ചിത്രം തിളങ്ങി.ജെ.സി.ഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡും ബേസിൽസ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ16നാണ് മിന്നൽ മുരളി നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group