മുംബൈ മാതൃകയിൽ 10 ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ വാങ്ങാൻ ബിഎംടിസി. രാജ്യത്തെ ആദ്യ എസി ഡബിൾ ഡക്കർ ബസ് കഴിഞ്ഞ മാസം മുംബൈയിൽ സർവീസ് ആരംഭിച്ചിരുന്നു.ബസുകളുടെ റൂട്ടുകളും ടിക്കറ്റ് നിരക്കും തീരുമാനിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റോഡുകളുടെ ഗുണനിലവാരം, ബസുകൾക്ക് അപകടഭീഷണി ഉയർത്തുന്ന വൈദ്യുത ലൈനുകൾ, മരക്കൊമ്പുകൾ എന്നിവയുടെ സാന്നിധ്യം ഉൾപ്പെടെയുള്ളവ കണക്കിലെടുത്താണു റൂട്ടുകൾ തിരഞ്ഞെടുക്കുക.
സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിലാകും ഡബിൾ ഡെക്കർ ബസുകൾ ആദ്യം സർവീസ് നടത്തുകയെന്നാണു റിപ്പോർട്ട്.മുകളിലെ തുറന്ന നിലയിൽ ഇരുന്ന് കൂടുതൽ വ്യക്തമായി നഗരക്കാഴ്ചകൾ കാണാനുള്ള സൗകര്യമാണ് ബസിന്റെ ആകർഷണീയത.
1997ൽ സർവീസ് നിർത്തിയതിനു ശേഷമാണ് ഡബിൾ ഡെക്കർ ബസുകൾ നഗരത്തിലേക്കു തിരിച്ചെത്തുന്നത്. ലണ്ടനിലെ ബിഗ് ബസ് മാതൃകയിൽ കർണാടക ടൂറിസം വികസന കോർപറേഷന്റെ 6 ഡിസൽ ഡബിൾ ഡെക്കർ ബസുകൾ മൈസൂരുവിൽ സർവീസ് നടത്തുന്നുണ്ട്.
ബംഗളുരു :ഇതര മത വിദ്യാര്‍ഥിനിയുമായി സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി
മംഗ്ളുറു:ഹിന്ദു വിദ്യാര്‍ഥിനിയുമായി ക്യാംപസില്‍ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി.സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ഇതേ കോളജിലെ വിദ്യാര്‍ഥി പല്ലവിയുമായാണ് സനിഫ് ദീര്‍ഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
‘പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്, പരാതിയില്‍ പറഞ്ഞു.
നിലത്തിട്ട് ചവിട്ടുകയും ജീവന്‍ വേണമെങ്കില്‍ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ പാടുകളോടെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.