Home Featured ബെംഗളൂരു :മെഥനോൾ കലർത്തിയ ഡീസൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ബി.എം.ടി.സി.

ബെംഗളൂരു :മെഥനോൾ കലർത്തിയ ഡീസൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ബി.എം.ടി.സി.

ബെംഗളൂരു : മലിനീകരണത്തോത് കുറയ്ക്കാൻ ലക്ഷ്യമിട്ട് മെഥനോൾ കലർത്തിയ ഡീസൽ ഉപയോഗിക്കാൻ ബി.എം.ടി.സി. ആദ്യഘട്ടത്തിൽ ഇത്തരം ഇന്ധനമുപയോഗിക്കുന്ന 10 ബസുകൾ നിരത്തിലിറക്കും.15 ശതമാനം മെഥനോൾ കലർത്തിയ ഡീസലാണ് ഇതിൽ ഉപയോഗിക്കുക. പരീക്ഷാടിസ്ഥാനത്തിൽ സർവീസ് നടത്തിയശേഷം പിന്നീട് ഡീസലിലെ മെഥനോളിന്റെ അളവ് വർധിപ്പിക്കും.ബി.എം.ടി.സി. നീതി ആയോഗുമായും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായും അശോക് ലെയ്ലൻഡുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നുമാസത്തേക്ക് മെഥനോൾ അടങ്ങിയ ഇന്ധനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗജന്യമായി വിതരണം ചെയ്യും. 10 ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചശേഷം കൂടുതൽ ബസുകൾനിരത്തിലിറക്കാനാണ് ബി.എം.ടി.സി.യുടെ ലക്ഷ്യംആദ്യഘട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഇവ പരിഹരിക്കാനുള്ള സൗകര്യം വാഹനനിർമാണ കമ്പനിയായ അശോക് ലെയ്ലൻഡാണ് ഒരുക്കുന്നത്.

തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഇവ പരിഹരിക്കാനുള്ള സൗകര്യം വാഹനനിർമാണ കമ്പനിയായ അശോക് ലെയ്ലൻഡാണ് ഒരുക്കുന്നത്.മലിനീകരണം കുറയുന്നതിനൊപ്പം മെഥനോൾ കലർന്ന ഇന്ധനമുപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയും കുത്തനെ വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും ജപ്പാനിലും ഇത്തരം ഇന്ധനം ഉപയോഗിക്കുന്നുണ്ട്.

റാലിക്കിടെ എംഎല്‍എ വനിതാ നേതാവിനെ ചുംബിക്കുന്ന വിഡിയോ വ്യാജം; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: ശിവസേന എംഎല്‍എ വനിതാനേതാവിനെ ചുംബിക്കുന്നതിന്‍റെ വ്യാജ വിഡിയോ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റില്‍.ശിവസേന ഷിന്ദെ വിഭാഗം എംഎല്‍എ പ്രകാശ് സുര്‍വെയുടെയും പാര്‍ട്ടി വക്താവ് ശീതള്‍ മഹാത്രേയുടെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ കുടുംബം പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ ദഹിസറില്‍ നടന്ന ആശിര്‍വാദ് യാത്രക്കിടെ പകര്‍ത്തിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാനസ് കുവാര്‍ (26), അശോക് മിശ്ര (45) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. തുറന്ന വാഹനത്തില്‍ നില്‍ക്കുന്ന സുര്‍വെ അടുത്ത് നിന്നിരുന്ന ശീതള്‍ മഹാത്രേയുടെ നേര്‍ക്ക് ചായുന്നതും രണ്ടുതവണ ചുംബിക്കുന്നതും തുടര്‍ന്ന് നോക്കി ചിരിക്കുന്നതുമാണ് വിഡിയോയിലുണ്ടായിരുന്നത്. സുര്‍വെയെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം മോര്‍ഫ് ചെയ്ത് വിഡിയോ പ്രചരിപ്പിച്ചതാണെന്ന് കുടുംബം ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group