Home Featured ബെംഗളൂരു: കെആർ പുര, ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതൽ ബസ് സർവീസുമായി ബിഎംടിസി.

ബെംഗളൂരു: കെആർ പുര, ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതൽ ബസ് സർവീസുമായി ബിഎംടിസി.

പുതുതായി തുറന്ന വൈറ്റ്ഫീൽഡ് മെട്രോ ലൈൻ യാത്രക്കാരെ സഹായിക്കുന്നതിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കെആർ പുരയ്ക്കും ബൈയപ്പനഹള്ളിക്കുമിടയിൽ കൂടുതൽ ഫീഡർ ബസ് സർവീസുകൾ ഏർപ്പെടുത്തി . പ്രതിദിനം പതിനായിരത്തോളം പേർ ഈ ഫീഡർ ബസുകളിൽ യാത്ര ചെയ്യുന്നുവെന്ന് ബിഎംടിസി കണക്ക് പറയുന്നു.

കെആർ പുര-ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ മാർച്ച് 25-ന് നോൺ ac ഫീഡർ ബസുകളും മാർച്ച് 28-ന് എയർകണ്ടീഷൻ ചെയ്ത സർവീസുകളും ബിഎംടിസി ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ അഞ്ച് ബസുകൾ പ്രതിദിനം 160 ട്രിപ്പുകൾ നടത്തിയിരുന്നു. എട്ട് സാധാരണ നോൺ എയർകണ്ടീഷൻ ബസുകൾ മാത്രം പ്രതിദിനം 262 ട്രിപ്പുകൾ നടത്തുന്നതോടെ ഈ എണ്ണം ഇപ്പോൾ 396 ആയി ഉയർന്നു.

വ്യാഴാഴ്ച ബിഎംടിസി പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം, ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ആദ്യത്തെ ഓർഡിനറി മെട്രോ ഫീഡർ ബസ് രാവിലെ 5.50 നും അവസാനത്തേത് രാത്രി 10.20 നും ആണ്. കെആർ പുരയിൽ നിന്ന് ആദ്യ മെട്രോ ഫീഡർ ബസ് രാവിലെ 6.05നും അവസാനത്തേത് രാത്രി 10.40നുമാണ്.

10 രൂപയാണ് വൺവേ നിരക്ക്. വജ്ര (എ/സി) സർവീസിനെ സംബന്ധിച്ചിടത്തോളം, ബൈയപ്പനഹള്ളിയിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30 നും അവസാനത്തേത് രാത്രി 9.40 നും പുറപ്പെടും. കെആർ പുരയിൽ നിന്ന് ആദ്യത്തെ വജ്ര മെട്രോ ഫീഡർ ബസ് രാവിലെ 6.05 നും അവസാനത്തേത് രാത്രി 9.15 നും പുറപ്പെടും. 20 രൂപയാണ് വൺവേ നിരക്ക്.

4 ലക്ഷം മുടക്കി ചക്ക സ്വന്തമാക്കി കർണാടക സ്വദേശി

ബെംഗളൂരു: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പഴവർഗമാണ് ചക്ക. നഗരങ്ങളിലുള്ളവരൊക്കെ വലിയ വിലകൊടുത്തും ചക്ക വാങ്ങാറുണ്ട്. പുറംരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ പോലും വലിയ വില കൊടുത്താണ് ചക്ക വാങ്ങാറ്. എന്നാൽ ഒരു ചക്കയ്ക്ക് നാല് ലക്ഷം രൂപയിലധികം കൊടുത്ത് ആരെങ്കിലും സ്വന്തമാക്കുമോ? അത്തരമൊരു വാർത്തയാണ് ദക്ഷിണ കർണാടകയിലെ ബന്ദ്‌വാളിൽ നിന്നും വരുന്നത്.നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ മതപ്രഭാഷണം സംഘടിപ്പിച്ചിരുന്നു.

പ്രഭാഷണത്തിന് ശേഷം പള്ളിയിലേക്ക് വഴിപാടായി കൊണ്ടുവന്ന ചക്ക ലേലം ചെയ്യാൻ തുടങ്ങി. ആദ്യം ചെറിയ തുകയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 4,33,333 രൂപയിലാണ്. പ്രാദേശിക നേതാക്കളായ അസീസും ലത്തീഫും മത്സരിച്ച് ലേലം വിളിച്ചു. അവസാനം 4,33,333 രൂപക്ക് ചക്ക ലത്തീഫ് സ്വന്തമാക്കി.ലേല നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലത്തീഫ് നാട്ടിലെ താരമായി.

ഒരു ചക്കയ്ക്ക് ഭീമമായ തുക നൽകിയ ലേലം കൊണ്ടതിൽ എല്ലാവരും ആശ്ചര്യത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. ഇത് മാത്രമല്ല പള്ളിയിലേക്ക് വഴിപാടായി ലഭിച്ച മറ്റെല്ലാ സാധനങ്ങളും നല്ല വിലക്കാണ് ലേലം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group