Home Featured ബെംഗളൂരു:യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ഇ– ബസുകൾ പുറത്തിറക്കാൻ ബിഎംടിസി.

ബെംഗളൂരു:യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ഇ– ബസുകൾ പുറത്തിറക്കാൻ ബിഎംടിസി.

ബെംഗളൂരു ∙ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വാടക അടിസ്ഥാനത്തിൽ കൂടുതൽ ഇ– ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. 2–3 മാസത്തിനുള്ളിൽ ഇത്തരത്തിൽ 900 ബസുകൾ നിരത്തിലിറക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ശക്തി’ പദ്ധതി കൂടി ആരംഭിച്ചതോടെ, ഇതര യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായതായാണ് ബിഎംടിസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം വേണ്ടത്ര ബസുകളില്ലെന്ന പരാതിയും വ്യാപകമായുണ്ട്. തുടർന്ന് 2000 ബസുകൾ കൂടി വാങ്ങാൻ ബിഎംടിസി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് 900 ഇ–ബസുകളും.

ചെലവു കുറയ്ക്കാൻ വാടകക്കരാർ:ഡീസൽ ബസുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കുറവായതിനാലാണ് ഇ– ബസുകൾ കൂടുതലായി വാങ്ങുന്നത്. വാടക കരാർ വ്യവസ്ഥയിൽ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ബിഎംടിസി ബസുകൾ പുറത്തിറക്കുക. നിലവിൽ ഓടുന്ന 300 ഇലക്ട്രിക് ബസുകൾ 10 വർഷത്തെ വാടക കരാറിലാണ് ഓടുന്നത്. ഒരു കിലോമീറ്ററിന് 51.67 രൂപ കമ്പനിക്ക് ബിഎംടിസി നൽകണം. ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും കണ്ടക്ടർ ബിഎംടിസി ജീവനക്കാരനായിരിക്കും. ബസ് ചാർജിങ് സംവിധാനവും അറ്റകുറ്റപ്പണികളുടെ ചെലവും കമ്പനി വഹിക്കും. ഒറ്റ ചാർജിങ്ങിൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.

വ്യാജഡോക്ടര്‍ ചമഞ്ഞ് 15 വിവാഹങ്ങള്‍, എല്ലാം സമ്ബന്ന യുവതികള്‍; ഒടുവില്‍ ‘വ്യാജന്‍’ പിടിയില്‍

മംഗളൂരുവില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് സമ്ബന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ചായാല്‍ പിടിയില്‍. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ് കുവെമ്ബുനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവതികളെ കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. ബെംഗളൂരുവില്‍ സോഫ്ട്‍വെയര്‍ എൻജിനീയറായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. താൻ എല്ലുരോഗ വിദഗ്ധനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്.

മൈസുരുവുല്‍ വലിയ വീടുണ്ടെന്നും എല്ലാം യുവതിയെ പറന്നുവിശ്വസിപ്പിച്ച ശേഷം ചാമുണ്ഡി ഹില്‍സില്‍ പോയി നിശ്ചയം നടത്തി. ജനുവരി 28ന് വിവാഹിതരാകുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി.ഇതേസമയത്താണ് ദിവ്യ എന്ന യുവതി താൻ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചുകൊണ്ട് യുവതിയെ സമീപിക്കുന്നത്. ഇതോടെ ചതി മനസ്സിലായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ശാദി.കോം, ഡോക്ടേര്‍സ്മാട്രിമൊണി.കോം എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ഇയാള്‍ യുവതികളെ പറ്റിച്ചത്.

സമ്ബന്ന വീടുകളിലെ യുവതികള്‍ ആയിരുന്നു വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മഹേഷിന്റെ ഇരകള്‍. ഇരകളായ സ്ത്രീകളുടെ ജീവിതാവസ്ഥയെയായിരുന്നു ഇയാള്‍ മുതലെടുത്തിരുന്നത്. വിധവകള്‍, വിവാഹം വയ്ക്കുന്നവര്‍ തുടങ്ങിയവരായിരുന്നു ഇയാളുടെ ചതിവലയില്‍ പെട്ട സ്ത്രീകളില്‍ അധികവും.

You may also like

error: Content is protected !!
Join Our WhatsApp Group