ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസി യിൽനിന്ന് അപേക്ഷ ക്ഷണിച്ച് ബിഎംടിസി. നഗരത്തിലെ മുഴുവൻ സർവിസുകളും പ്രവർത്തനക്ഷമ മാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.6800 ബസുകളിൽ 5700 എണ്ണമാണ് നിലവിൽ ബിഎംടിസി സർവീസ് നടത്തുന്നത്. ആയിരത്തിലധികം ബസുകൾ സർവീസ് നടത്താത്തത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി സമയങ്ങളിൽ ഉൾപ്പെടെ യാത്രാദുരിതത്തിനു കാരണമാകുന്നുണ്ട്.
കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാനും ബിഎംടിസി ലക്ഷ്യമിടുന്നു.സ്ഥിരം നിയമനത്തിനു സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കാൻ താത്കാലിക നിയമനം അല്ലാതെ വേറെ വഴിയില്ലെ ന്ന് ബിഎംടിസി അധികൃതർ ചൂണ്ടിക്കാട്ടി.ബിഎംടിസിയുടെ 5 സോണുകളിലുമാ യി 200 ഡവർമാരെ വീതമാകും നിയമിക്കുക.
11 മാസമാണ് നിയമന കാലാവയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയമിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഇതിനായി പരി ശോധന കർശനമാക്കുമെന്നും ബിഎംടി സി അറിയിച്ചു.
ഋഷഭ് പന്തിന്റെ വാഹനാപകടം: ചാനലുകള്‍ക്ക് വിമര്‍ശനം
ന്യൂഡല്‍ഹി: വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താ ചാനലുകളുടെ രീതിയ്ക്കെതിരെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം.അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, മരണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ ചാനലുകള്‍ മിതത്വം പാലിക്കണമെന്ന നിര്‍ദ്ദേശവും മന്ത്രാലയം നല്കി.ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകട വാര്‍ത്ത ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകവും അപ്രിയകരവുമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു.
ചാനലുകള്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക്സ് റെഗുലേഷന് അനുസരിച്ചുള്ള പ്രോഗ്രാം കോഡ് പാലിക്കണം.മാറ്റങ്ങള്‍ വരുത്താതെ മൃതദേഹങ്ങളുടെയും ചോരപ്പാടുകളോടുകൂടിയ വ്യക്തികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, പ്രായമായവരും കുട്ടികളും മര്‍ദ്ദിക്കപ്പെടുന്ന രംഗങ്ങള്‍ കാണിക്കുക, അവരുടെ നിലവിളിയും കരച്ചിലും പ്രക്ഷേപണം ചെയ്യുക തുടങ്ങിയവയെല്ലാം നിയമത്തിന് എതിരാണ്.
സമൂഹ മാദ്ധ്യമങ്ങളില്‍ നിന്ന് ദൃശ്യങ്ങളെടുത്ത് മാറ്റങ്ങള്‍ വരുത്താതെയും എഡിറ്റ് ചെയ്യാതെയും ഉപയോഗിക്കുകയാണെന്നും മന്ത്രാലയം വിമര്‍ശിച്ചു.