ഇലക്ട്രിക് ബസുകളെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ 840 ഡീസൽ ബസുകൾ വാങ്ങാൻ കരാർ ക്ഷണിച്ച് ബിഎംടിസി. ഭാരത് 6 സിരീസിലുള്ള ബസുകൾ വാങ്ങാനാണ് നടപടി.
ഡീസൽ ബസുകളുടെ പ്രവർത്തനച്ചെലവ് കൂടുന്നതും വായുമലിനീകരണം കുറയ്ക്കുന്നതിനുമായാണ് വാടക അടിസ്ഥാനത്തിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി ബി.ശ്രീരാമലു നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് 87 രൂ പയോളം ചെലവ് വരുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് 45 രൂപയിൽ താഴെയാണ് ചെലവ് വരുന്നത്.
മധുരപലഹാരം തീര്‍ന്നു..! വിവാഹ ചടങ്ങിനിടെ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്; 22കാരന്‍ കുത്തേറ്റ് മരിച്ചു
ആഗ്ര: വിവാഹ ചടങ്ങിനിടെ മധുരപലഹാരം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 22കാരന്‍ കൊല്ലപ്പെട്ടു.ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. രസഗുള തീര്‍ന്നതിനെച്ചൊല്ലിയാണ് വധുവിന്‍റെയും വരന്‍റെയും ബന്ധുക്കള്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തിനൊടുവില്‍ 22കാരനാണ് കൊല്ലപ്പെട്ടത്. മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി മൊഹല്ല ഷെയ്ഖാന്‍ സ്വദേശി ഉസ്മാന്‍റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് അക്രമണം ഉണ്ടായത്.
രസഗുള തീര്‍ന്നതിനെച്ചൊല്ലി വരന്‍റെയും വധുവിന്‍റെയും കുടുംബാംഗങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ കുത്തേറ്റ സണ്ണി എന്ന 22കാരനാണ് കൊല്ലപ്പെട്ടതെന്ന് എത്മദ്പുര്‍ സര്‍ക്കിള്‍ ഓഫീസര്‍ രവികുമാര്‍ ഗുപ്ത വ്യക്തമാക്കി. “സംഘര്‍ഷത്തിനിടെ കുത്തേറ്റ സണ്ണിയെ ആദ്യം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്കും പിന്നീട് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു” രവികുമാര്‍ ഗുപ്ത പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ എത്മദ്പുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍.