Home Featured ബെംഗളൂരു :നഗരത്തിൽ ബി.എം.ടി.സി. രണ്ടു റൂട്ടുകളിൽക്കൂടി ബസ് സർവീസ് ആരംഭിച്ചു.

ബെംഗളൂരു :നഗരത്തിൽ ബി.എം.ടി.സി. രണ്ടു റൂട്ടുകളിൽക്കൂടി ബസ് സർവീസ് ആരംഭിച്ചു.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ ബി.എം.ടി.സി. രണ്ടു റൂട്ടുകളിൽക്കൂടി ബസ് സർവീസ് ആരംഭിച്ചു. ദാസറഹള്ളി എട്ടാം മൈലിൽനിന്നും കച്ചോഹള്ളി ഗേറ്റ് വരെയാണ് പുതിയ ഒരു റൂട്ട്.ഗംഗൊന്ദനഹള്ളി, കച്ചോഹള്ളി എന്നിവിടങ്ങളിലൂടെയാണ് ബസുകൾ കടന്നുപോകുക. ജാലഹള്ളി ക്രോസിൽനിന്നും ബി.ഇ.എൽ. സർക്കിളിലേക്കാണ് രണ്ടാമത്തെ റൂട്ട്. ചിക്കബാനവാര, അബ്ബിഗെരെ ക്രോസ്, ഗംഗമ്മ സർക്കിൾ എന്നിവിടങ്ങളിലൂടെയാണ് ബസുകൾ കടന്നുപോകുകയെന്നും ബി.എം.ടി.സി. അറിയിച്ചു.

ഭര്‍ത്താവ് മരിക്കാതിരിക്കാൻ ‘കലത്തെ’ വിവാഹം ചെയ്യണം; ഇരുപത്തിയാറുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ.

ദാമ്ബത്യജീവിതം സമാധാനപൂര്‍ണം നയിക്കാനും ഭര്‍ത്താവ് മരിക്കാതിരിക്കാനും ഒരു കലത്തെ വിവാഹം കഴിക്കാൻ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതായി യുവതി.മുംബൈ സ്വദേശിനിയായ ഇരുപത്തിയാറുകാരിയാണ് വിചിത്രമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ ആണ് ഇക്കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്. താൻ ഒരു നിരീശ്വരവാദി ആണെന്നും എന്നാല്‍ തന്‍റെ മാതാപിതാക്കള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാൻ തന്നെ നിരന്തരം നിര്‍ബന്ധിക്കുകയാണെന്നുമാണ് യുവതി സാമൂഹിക മാധ്യമ പോസ്റ്റില്‍ പറയുന്നത്.

ഇത്തരത്തില്‍ ഒരു വിശ്വാസത്തിന് കൂട്ടുനില്‍ക്കാൻ തനിക്ക് സാധിക്കില്ലെന്നും പക്ഷേ, വീട്ടുകാരുടെ നിര്‍ബന്ധം ശക്തമാണെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിന്നും തന്നെ രക്ഷിക്കാൻ ആരെങ്കിലും എന്തെങ്കിലും വഴി പറഞ്ഞു തരണമെന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു. യുവതി തന്‍റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ക്കിടയില്‍ നടക്കുന്നത്.

ജപ്പാനിലെയും മറ്റ് പല രാജ്യങ്ങളിലെയും ആളുകള്‍ പാവകളെയും നായ്ക്കളെയും ഒരു പ്രേതത്തെയും പോലും വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലും ഇത്തരം ആചാരങ്ങള്‍ എത്തുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത്തരം അസംബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഇത് ഇടം പിടിക്കണമെന്നും മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. പലതരം മൃഗങ്ങളെയും മരങ്ങളെയും ഒക്കെ മനുഷ്യര്‍ വിവാഹം കഴിക്കുന്നതിന്‍റെ വാര്‍ത്തകള്‍ മുമ്ബും പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രീതികള്‍ പിന്തുടരുന്നവര്‍ അത് തങ്ങളുടെ വിശ്വാസത്തിന്‍റെയും ജീവിതരീതിയുടെയും ഭാഗമായാണ് കണക്കാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group