Home Featured ബെംഗളൂരു : പൂജഅവധി; നഗരത്തിന് പുറത്തേക്ക് പ്രത്യേക സർവീസുകളുമായി ബി.എം.ടി.സി

ബെംഗളൂരു : പൂജഅവധി; നഗരത്തിന് പുറത്തേക്ക് പ്രത്യേക സർവീസുകളുമായി ബി.എം.ടി.സി

ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച്ബെംഗളൂരുവിൽ നിന്ന് സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചതോടെ പ്രത്യേക സർവീസുകളുമായി ബി.എം.ടി.സി. കർണാടക ആർ.ടി.സി. യുടെ അഭ്യർഥനയെത്തുടർന്ന് ബി.എം.ടി.സി.യുടെ 500 ബസുകളാണ് ബെംഗളൂരുവിൽനിന്ന് മറ്റ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ഈ സർവീസുകൾക്ക് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ചിത്രദുർഗ, ഹുബ്ബള്ളി, ശിവമോഗ, വിജയപുര, തുമകൂരു, മൈസൂരു, ഹാസൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 24 വരെയാണ് ബി.എം.ടി.സി.യുടെ സർവീസ്.

സാധാരണയായി നഗരത്തിലെ 25 കിലോമീറ്റർ ചുറ്റളവിൽമാത്രം സർവീസ് നടത്താനാണ് ബി.എം.ടി.സി. ക്ക് അനുമതിയുള്ളത്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ ദീർഘദൂര സർവീസുകൾ നടത്താൻ നേരത്തേയും കർണാടക ആർ.ടി.സി. ബി.എം.ടി.സി.യുടെ സഹായം തേടിയിട്ടുണ്ട്. അധികസർവീസുകൾ നടത്താൻ ആവശ്യമായ ബസുകൾ കർണാടക ആർ.ടി.സി.ക്കില്ലാത്തതാണ് കാരണം.അതേസമയം, രണ്ടുദിവസത്തിനിടെ ഒരുലക്ഷത്തോളം പേർ കർണാടക ആർ.ടി.സി.യുടെ ദീർഘദൂര സർവീസുകൾ ഉപയോഗപ്പെടുത്തിയെന്നാണ് കണക്ക്.

ശനിയാഴ്ച മാത്രം 56,000 പേരാണ് കർണാടക ആർ.ടി.സി. യുടെ ദീർഘദൂര ബസുകളിൽ യാത്രചെയ്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം കുത്തനെ കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബുക്ക് ചെയ്ത് പോകാവുന്ന ബസുകൾക്കൊപ്പം ബുക്കിങ് ലിസ്റ്റിലില്ലാത്ത ബസുകളും ദീർഘദൂര സർവീസ് നടത്തുന്നുണ്ട്.എന്നാൽ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ രണ്ടും മൂന്നും ഇരട്ടി തുകയാണ് വിവിധ നഗരങ്ങളിലേക്ക് ഈടാക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും മംഗളൂരുവിലേക്ക് 2,000 മുതൽ 3,000 രൂപവരേയായിരുന്നു സ്വകാര്യബസുകളിലെ നിരക്ക്. ബെലഗാവിയിലേക്കും ഹുബ്ബള്ളിയിലേക്കും 1,700 രൂപവരെ ഈടാക്കി.

മകന്‍ മരിച്ചതില്‍ പിന്നെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്ബി

മകന്റെ വേര്‍പാടിനെക്കുറിച്ചുള്ള ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബിയുടെ വേദന പങ്കിടല്‍ ഒരിയ്‌ക്കല്‍ കൂടി ചര്‍ച്ചയായി.നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ സുഭാഷ് ചന്ദ്രനാണ് ഒരു ഗള്‍ഫ് യാത്രയ്‌ക്കിടയില്‍ അര്‍ധരാത്രിയിലും ഉറങ്ങാതിരിക്കുന്ന ശ്രീകുമാരന്‍ തമ്ബിയുടെ മാനസികാവസ്ഥ പങ്കുവെച്ചത്. “എന്താണ് ഉറങ്ങാത്തത്?” – എന്ന സുഭാഷിന്റെ ചോദ്യത്തിന് “സുഭാഷ്, മകന്‍ മരിച്ചതില്‍ പിന്നെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല” എന്നായിരുന്നത്രെ ശ്രീകുമാരന്‍ തമ്ബിയുടെ മറുപടി.ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്ബിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്‌ക്കായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആത്മകഥ പൂര്‍ണ്ണമായപ്പോള്‍ മാതൃഭൂമി ബുക്സ് ആണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ആ ആത്മകഥയ്‌ക്ക് സുഭാഷ് ചന്ദ്രന്‍ എഴുതിയ അവതാരികയിലാണ് വീണ്ടും ശ്രീകുമാരന്‍തമ്ബിയുടെ മകന്റെ മരണത്തെയോര്‍ത്തുള്ള തീരാസങ്കടം പങ്കുവെച്ചത്. .2009 മാര്‍ച്ച്‌ 20നാണ് ശ്രീകുമാരന്‍തമ്ബിയുടെ കമന്‍ രാജ് കുമാര്‍ തമ്ബിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജ് കുമാര്‍ തമ്ബിയുടെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്ത തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.

12 കൊല്ലമായി ഉറക്കഗുളിക കഴിച്ചാണ് ഞാനുറങ്ങുന്നതെന്നും കുറച്ച്‌ നാള്‍ മുന്‍പ് ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീകുമാരന്‍തമ്ബി പറഞ്ഞിരുന്നു. “മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്ബലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച്‌ അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ അരങ്ങേറിയത്”- ട്വന്‍റിഫോര്‍ ചാനലിന്റെ ശ്രീകണ്ഠന്‍നായര്‍ നടത്തിയ ടിവി അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്ബി പറഞ്ഞതാണിത്. . യഥാര്‍ത്ഥത്തില്‍ ഇത് എന്റെ രണ്ടാം ജന്മമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group