Home Featured രാത്രി യാത്രാനിരക്ക് കുറച്ച് ബി.എം.ടി.സി..

രാത്രി യാത്രാനിരക്ക് കുറച്ച് ബി.എം.ടി.സി..

ബെംഗളൂരു : രാത്രി വൈകിഓടുന്ന ബസുകളിൽ ഏർപ്പെടുത്തിയിരുന്ന അധിക ചാർജ് ഒഴിവാക്കി ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബി.എം.ടി.സി.).ഇത്തരം സർവീസുകളിൽ ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് നടപ്പാക്കിക്കൊണ്ട് ബുധനാഴ്ച ഉത്തരവിറങ്ങി. കുറച്ചുകാലമായി യാത്രക്കാരിൽനിന്ന് ഉയരുന്ന ആവശ്യമായിരുന്നു ഇത്. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ സർവീസ് നടത്തുന്ന ബസുകളിൽ സാധാരണ നിരക്കിന്റെ 50 ശതമാനം അധികച്ചാർജാണ് ഈടാക്കിയിരുന്നത്.

വീണ്ടും ക്രൂരത, ആലുവയില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

ആലുവയില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.ചാത്തൻ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച്‌ കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയില്‍ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group