Home Featured ബെംഗളൂരു : ഗതാഗത നിയമ ലംഘനം; ബി.എം.ടി.സി. പിഴയടച്ചത് 33 ലക്ഷം രൂപ.

ബെംഗളൂരു : ഗതാഗത നിയമ ലംഘനം; ബി.എം.ടി.സി. പിഴയടച്ചത് 33 ലക്ഷം രൂപ.

ബെംഗളൂരു : ഗതാഗത നിയമ ലംഘനത്തിന് പിഴ കുടിശ്ശികയുള്ളവർക്ക് 50 ശതമാനം ഇളവ് നിയമ ലംഘനം നടത്തിയ ഡ്രൈവർമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കും.അനുവദിച്ചതിന് പിന്നാലെ 33 ലക്ഷം രൂപ പിഴയടച്ച് ബി.എം.ടി.സി. ഈ തുക ഇനി മുതൽ പിഴവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ ഡ്രൈവർമാർക്ക് കർശനനിർദേശം നൽകി. സിഗ്നൽ മറികടന്നതിനും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നിർത്തിയതിനുമുള്ള പിഴയാണ് ബസുകൾക്ക് ലഭിച്ചതിലേറെയും.

ബി.എം.ടി.സി. ബസുകൾ അതിവേഗത്തിൽ സഞ്ചരിക്കുന്നെന്നുംഅപകടങ്ങളുണ്ടാക്കുന്നുവെന്നും നേരത്തേ പരാതികൾ ഉയർന്നിരുന്നു. അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കെതിരേ ദൃശ്യങ്ങൾ സഹിതം പരാതി നൽകാൻ പ്രത്യേക സംവിധാനം ബി.എം.ടി.സി. ഒരുക്കി.ഒട്ടേറെ പരാതികളാണ് ഇതോടെ അധികൃതർക്ക് ലഭിച്ചത്. അതേസമയം, ഡ്രൈവർമാരുടെ ശമ്പളത്തിൽനിന്ന് പിഴയടച്ചതുക പിടിച്ചതിനെതിരേ ഒരു വിഭാഗം ഡ്രൈവർമാർ രംഗത്തെത്തി. ബോധപൂർവം നിയമലംഘനം നടത്തുന്നതല്ലെന്നും തുച്ഛമായ ശമ്പളത്തിൽനിന്ന് പിഴയടയ്ക്കാനുള്ള തുക പിടിച്ചത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നുമാണ് ആരോപണം.

ഉള്ളിക്ക് വിലകുറഞ്ഞു; ഒന്നരയേക്കര്‍ പാടം കത്തിച്ചു, ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും

നാസിക്: ഉള്ളിക്ക് തുച്ഛമായ വില മാത്രമേ ലഭിക്കുന്നുളളുവെന്ന് ആരോപിച്ച്‌ കര്‍ഷകന്‍ ഒന്നര ഏക്കര്‍ ഉള്ളി പാടത്തിന് തീയിട്ടു.മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള കൃഷ്ണ ഡോംഗ്രെ എന്ന കര്‍ഷകനാണ് കിലോയ്ക്ക് രണ്ട് മുതല്‍ നാല് രൂപ വരെ വില കുറഞ്ഞതിനെ തുടര്‍ന്ന് ഇത്തരത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കര്‍ഷകന്റെ വാദം.

“നാല് മാസം കൊണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. വിളവെടുത്ത ഉള്ളി വിപണിയിലെത്തിക്കാന്‍ 30,000 രൂപയാണ് ചെലവ്. എന്നാല്‍ ആകെ ലഭിക്കുന്നത് 25,000 രൂപയില്‍ താഴെയാണ്,” കര്‍ഷകന്‍ പറഞ്ഞു.ഉള്ളിപ്പാടം കത്തിക്കുന്നത് കാണാന്‍ വരണമെന്നു ക്ഷണിച്ച്‌ മുഖ്യമന്ത്രിക്കു ചോര കൊണ്ട് കത്തെഴുതി അയച്ച‌തായും കര്‍ഷകന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group