ബെംഗളൂരു: ബിഎംടിസി സ്റ്റുഡന്റ് പാസ് വിതരണം നാളെ ആരംഭിക്കും. ബിഎംടിസി, സേവാ സിന്ധു വെബ്സൈറ്റുകൾക്ക് പുറമേ ബാംഗ്ലൂർ വൺ സെന്ററുകളൽ നേരിട്ടെത്തിയും അപേക്ഷ നൽകാം. പഴയ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സമയപരിധി ഈ മാസം 31 വരെ നീട്ടിയിരുന്നു.
ഒരു വർഷമാണ് പാസിന്റെ കാലാവധി. പ്രൈമറി വിദ്യാർഥികൾക്ക് പാസ് സൗജന്യമാണെങ്കിലും പ്രോസസിങ് ഫീസ് 200 രൂപ നൽകണം. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്ക് 600 രൂപയും ആൺകുട്ടികൾക്ക് 800 രൂപയുമാണ് നിരക്ക്.
പിയു വിഭാഗത്തിന് 1100 രൂപയും പിയു ഈവനിങ് കോളജ് വിദ്യാർഥികൾക്ക് 1680 രൂപയും ഡിഗ്രി, പിജി വിദ്യാർഥികൾക്ക് 1350 രൂപയും ടെക്നിക്കൽ, മെഡിക്കൽ വിദ്യാർഥികൾ ക്ക് 1880 രൂപയുമാണ് നിരക്ക്. വെബ്സൈറ്റ് : mybmtc.com