ബെംഗളുരു: ബിഎംടിസിയുടെ നിംബസ് മൊബൈൽ ആപ് റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനം ആരംഭിക്കും. ബസ്സുകളുടെ റൂട്ട്, ടിക്കറ്റ് നിരക്ക്, തൽസമയ ട്രാക്കിങ് സംവിധാനം എന്നിവ ആപ്പിൽ ലഭിക്കും.അടുത്ത ഘട്ടം ടിക്കറ്റെടുക്കാ നുള്ള സംവിധാനവും ആപ്പിൽ ലഭിക്കും.4 വർഷം മുൻപ് മൈ ബിഎംടിസി എന്ന പേരിലുള്ള ആപ്പ് പുറ ത്തിറക്കിയെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. പരാതികൾ വ്യാപകമായതോടെ പ്രവർത്തനം നിർത്തി.
നിലവിൽ സർവീസ് നടത്തുന്ന 5600 ബസുകളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ഇതിൽ 400 എണ്ണം എസി ബസുകളാണ്. ബസുകൾ ട്രാക്ക് ചെയ്യാനുള്ള ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐടിഎസ്) എല്ലാ ബസുകളിലും സ്ഥാപിച്ചെങ്കിലും ഇതിന്റെ ഗുണം യാത്രക്കാർക്ക് കുടി നിംബസ് ആപ്പിലൂടെ ലഭിക്കും.നിലവിൽ സ്റ്റാർട്ട് അപ്പ് സംരം lഭമായ ടുമോക്ക് ആപ്പ് ഉപയോഗിച്ച് ബിഎംസിയുടെ പ്രതിദിന പ്രതിമാസ പാസെടുക്കാൻ സൗകര്യമുണ്ട്.
പരുന്തിനെ ഭയന്ന് പകല്‍ മുറ്റത്തിറങ്ങാന്‍ പേടിക്കുന്ന ചാല ഗ്രാമം
അടൂര്‍: പരുന്തിന്റെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പള്ളിക്കല്‍ പഞ്ചായത്തിലെ ചാല ഗ്രാമം.പരുന്തിനെ ഭയന്ന് പലരും പകല്‍ മുറ്റത്തിറങ്ങാന്‍ പേടിക്കുന്നു. പലപ്പോഴും ഹെല്‍മറ്റും ഓവര്‍കോട്ടും ഇട്ടാണ് വീടിനുപുറത്തേക്കുള്ള ഇറക്കം. സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതലും ആക്രമിക്കുന്നത്. പിന്നിലൂടെ വന്ന് കൊത്തിയിട്ട് പറന്നുപോകുന്നതിനാല് പ്രതിരോധിക്കാനും കഴിയുന്നില്ല.
വലിപ്പമുള്ള പരുന്തുകളാണ് ഇവിടെ ഉള്ളതെന്ന് ആക്രമണത്തിന് ഇരയായ ചാല ശ്രീമംഗലം രാജമ്മ (75) പറഞ്ഞു. ഇവരുടെ മകന് അനില്‍കുമാര്‍, മകന് ആദര്‍ശ് (14), ഭാര്യ മാതാവ് ജലജ (55) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ആദര്‍ശ് സമീപത്തെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കളിക്കാന്‍ പോകുമ്ബോള്‍ പിന്തുടര്‍ന്നുവെന്ന് ആക്രമിക്കാറുണ്ട്. മുഖത്ത് കൊത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ചിറകിട്ടടിച്ചതുമൂലം രാജമ്മയുടെ കൈക്കും മൂക്കിനും മുറിവുണ്ടായി.
പുലര്‍ച്ച വന്നിരിക്കുന്ന പരുന്ത് വൈകീട്ട് ആറുവരെ വീടിന്റെ മുന്നില്‍ത്തന്നെ ഉണ്ടാകും.സ്കൂളില്‍ പോകാന്‍ വീടിന് പുറത്തിറങ്ങാന്‍പോലും കുട്ടികള്‍ക്ക് ഭയമാണ്. ചാല മണിമന്ദിരം അര്ജുന് (15) നേരെയും ആക്രമണമുണ്ടായി. മേലൂട് ശുഭയെയും കൊത്താന്‍ ശ്രമിച്ചിട്ടുണ്ട്. പരുന്തില്‍നിന്ന് രക്ഷപ്പെടുവാന്‍ ഇവര്‍ പടക്കംവാങ്ങി പൊട്ടിക്കുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിനെ സമീപിച്ചിരുന്നു.
പരുന്തിനെ പിടികൂടിയശേഷം അറിയിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞത്.ഈ പ്രദേശത്തുനിന്ന് രണ്ട് പരുന്തുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏല്പിച്ചിരുന്നു. മുറ്റത്ത് മീന്‍ കഴുകി വൃത്തിയാക്കുമ്ബോഴും തുണി അലക്കുമ്ബോഴും ഇവ പറന്നെത്താറുണ്ട്.
ജനല്‍ തുറന്നിടുമ്ബോള്‍ മുറിക്കുള്ളില്‍ കയറുകയും അടഞ്ഞുകിടക്കുമ്ബോള്‍ ജനല്പ്പാളിക്കരികിലെത്തി ചിറകിട്ടടിച്ച് ശബ്ദം ഉണ്ടാക്കാറുമുണ്ടെന്ന് നാട്ടുകാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സമീപത്തെ മരങ്ങളില്‍ പരുന്തിന്റെ കൂടുണ്ട്. അഞ്ചിലധികം പരുന്തുകളാണ് ഒരേസമയം വീട്ടുമുറ്റത്ത് എത്തുന്നത്. പരുന്തിന്റെ കൊത്തേറ്റവര്‍ പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തു. പരുന്തുകളെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.