ബെംഗളൂരു: ബസ് ടിക്കറ്റ് എടുക്കാൻ ചില്ലറ തപ്പി നടക്കേണ്ട, ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസുകൾ എപ്പോൾ എത്തുമെന്ന് കണ്ടെത്തുകയും ചെയ്യാം. നഗരത്തിലെ ബസ് യാത്ര സുഗമമാക്കാൻ ബിഎംടിസിയുടെ നിംബസ് ആപ് 23-ന് പ്രവർത്തനം ആരംഭിക്കും. ഓൺലൈനായി പണം അടച്ച് ലഭിക്കുന്ന ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനും ബസുകളെ തൽസമയം ട്രാക്ക് ചെയ്യാനും കഴിയുന്ന ആപ്പാണിത്. യാത്രക്കാരുടെ നിരന്തര ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.3 വർഷങ്ങൾക്കു മുൻപ് “മൈ ബിഎംടിസി’ എന്ന ആപ് പുറത്തിറക്കിയിരുന്നെങ്കിലും പ്രവർ ത്തനം അവതാളത്തിലാകുകയായിരുന്നു.
ഇതോടെയാണ് തെറ്റുതിരുത്തി പുതിയ ആപ് പുറത്തിറക്കാൻ തീരുമാനിച്ചത്. വിശദമായ പരീക്ഷണങ്ങൾക്കു ശേഷമാണ് ആപ്പ് പുറത്തിറക്കുന്നതെന്നു ബിഎംടിസി ഡയറക്ടർ സൂര്യ സെൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 2000 ബസുകളുടെ സഞ്ചാര പാതയാണ് ആപ് ഉപയോഗിച്ചു കണ്ട്ത്താനാകുക.ജനുവരി അവസാനത്തോടെ ആകെയുള്ള 5600 ബസുകളും ആപ്പിൽ ലഭ്യമാകും.
ക്യുആർകോഡ് ടിക്കറ്റുകൾ സ്കാൻ ചെയ്യാൻ സംവിധാനമുള്ള 8000 ഇലക്ട്രോണിക് ടിക്കറ്റിങ് മെഷിൻ ബിഎംടിസി വാങ്ങിയിട്ടുണ്ട്.യാത്രക്കാരിൽ നിന്നു ലഭിക്കു ന്ന്പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ആപ്പിനു വേണ്ട പരിഷ്കാരങ്ങൾ വരുത്തുമെന്ന് ബിഎംടിസി വ്യക്തമാക്കിയിട്ടുണ്ട്.
നിംബസ് ആപ്:നിംബസ്(Nimmbus) 2023ൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ്പിലൂടെ ഗൂഗിൾ പേ, ഫോൺ പേ, പേടി എം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഓൺലൈനായി പണം അടച്ച് ലഭിക്കുന്ന ക്യുആർ കോഡ് ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം. യാത്രക്കാർക്ക് തങ്ങളുടെ യാത്രാവിവരങ്ങൾ എസ്എംഎസായി സുഹൃത്തുക്കളുമായി പങ്കുവയ്ക്കാവുന്ന സംവിധാനം ആപ്പിലുണ്ട്.
കൂടാതെ ബസിന്റെ അമിതവേഗം, ആവശ്യമില്ലാത്ത റുട്ടുമാറ്റം, അനാവശ്യമായ സഡൻ ബ്രേക്കിടൽ, നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുക ളിൽ നിർത്തുന്നുണ്ടോ എന്നീ കാര്യങ്ങളും ആപ് വഴി അധികൃതർക്ക് പരിശോധിക്കാനാകും. യാത്രക്കാർക്ക് ഈ പ്രശ്നങ്ങൾ പൊലീസിനെയും ബിഎംടിസി കൺട്രോൾ റൂമിനെയും അറിയിക്കാനും സം വിധാനമുണ്ട്.
പാലക്കാട് പശുവിന്റെ വായില്‍ സ്ഫോടനം; വായ പൂര്‍ണമായും തകര്‍ന്ന് ദാരുണാവസ്ഥയില്‍
പാലക്കാട് പശുവിന്റെ വായില്‍ സ്ഫോടനം. പാലക്കാട് ജില്ലയില്‍ പട്ടിക്കരയിലാണ് ദാരുണമായ സംഭവം നടന്നത്. സ്ഫോടനത്തില്‍ പശുവിന്റെ വായ പൂര്‍ണമായും തകര്‍ന്നു.പന്നിപ്പടക്കം കടിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.പ്രാണംകുളം സ്വദേശി മാണിക്യന്‍ എന്നയാളുടെ പശുവിനാണ് അപകടം പറ്റിയത്. തീറ്റ തേടുന്നതിനായി പശുവിനെ അഴിച്ചുവിട്ടതായിരുന്നു. വൈകിട്ട് നാലരയോടു കൂടിയാണ് പശുവിന്റെ വായില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ വായുടെ കീഴ്ഭാഗം പൂര്‍ണമായും തകര്‍ന്നു.
സ്ഥലത്ത് ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. പാലക്കാട് നേരത്തേയും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഒലവക്കോട്ട് വായും മുഖത്തിന്റെ ഒരുഭാഗവും തകര്‍ന്നനിലയില്‍ പശുവിനെ കണ്ടെത്തിയിരുന്നു. ഒലവക്കോട് ആലങ്കോട് നീലിക്കാട് ശരവണന്റെ പശുവിനെയാണ് അന്ന് ഒലവക്കോട് റെയില്‍വേ പോലീസ് ഓഫീസിനുസമീപം അവശനിലയില്‍ കണ്ടെത്തിയത്. സ്ഫോടകവസ്തു കടിച്ചായിരുന്നു അന്നും അപകടമുണ്ടായത്.