Home Featured ബെംഗളൂരു :ബി.എം.ടി.സി ഇന്ന് നൂറ് പുതിയബസുകൾ പുറത്തിറക്കും

ബെംഗളൂരു :ബി.എം.ടി.സി ഇന്ന് നൂറ് പുതിയബസുകൾ പുറത്തിറക്കും

ബെംഗളൂരു : നഗരത്തിലെ യാത്രയ്ക് ബസുകളെ ആശ്രയിക്കുന്നവർക്ക് ആശ്വാസമായി കൂടുതൽ ബസുകൾ ബി.എം.ടി.സി. പുറത്തിറക്കുന്നു. 840 പുതിയ ഡീസൽബസുകൾ നിരത്തിലിറക്കാനാണ് പദ്ധതി. 336 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിൽ ആദ്യഘട്ടമായി 100 ബസുകൾ വ്യാഴാഴ്‌ചയിറങ്ങും. ബി.എസ്. (ഭാരത് സ്റ്റേജ്)ആറ് സ്റ്റാൻഡേർഡിലുള്ള ബസുകളാണിത്. ഇതിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. വിധാൻ സൗധയ്ക്കുമുൻപിൽ രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റിസ്വാൻ അർഷാദ് എം.എൽ.എ. എന്നിവർ സംബന്ധിക്കും.

ബസുകളുടെ കുറവ് ഇപ്പോൾ നഗരത്തിലെ യാത്രക്കാർക്ക് കടുത്തപ്രയാസമാണുണ്ടാക്കുന്നത്. പലപ്പോഴും ബസ് കാത്തുനിന്ന് മടുക്കാറാണ് പതിവ്. ബസിൽ യാത്രക്കാരുടെ തിരക്കാണ് മറ്റൊരുപ്രശ്നം. കയറിനിൽക്കാൻപോലും സ്ഥലമില്ലാതെയാണ് പലപ്പോഴും ബസുകൾ വരാറ്. ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയ ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണം കൂടി. കൂടുതൽ ബസുകൾ അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. 840 ബസുകളും ഇറങ്ങുന്നതോടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

2022-ലാണ് 840 ഡീസൽബസുകൾ ലഭ്യമാക്കാനായി ബി.എം.ടി.സി. ടെൻഡർ നൽകിയത്. ടാറ്റാ മോട്ടോഴ്‌സിനായിരുന്നു ആദ്യം ടെൻഡർ നൽകിയത്. പക്ഷേ, സാങ്കേതികകാരണങ്ങളാൽ ടെൻഡർ റദ്ദാക്കി. പിന്നീട് അശോക് ലെയ്ലൻഡിന് ടെൻഡർ നൽകുകയായിരുന്നു.

വനിതാ ഹോസ്റ്റലില്‍ തീപിടിത്തം; അധ്യാപിക ഉള്‍പ്പെടെ 2 പേര്‍ മരിച്ചു, ദാരുണ സംഭവം മധുരയില്‍

തമിഴ്നാട്ടിലെ മധുരയില്‍ വനിത ഹോസ്റ്റലില്‍ തീപിടിത്തം. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികള്‍ മരിച്ചു.പൊള്ളലേറ്റ അഞ്ച് പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം.മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group