ബെംഗളുരൂ:വിദ്യാർഥികളുടെ ബസ് പാസ്സുകൾക്ക് 30 വരെ കാലാവധി നീട്ടി ബിഎംടിസി.കഴിഞ്ഞ അധ്യയന വർഷത്തെ പാസ് ഉപയോഗിച്ച് ഇക്കാലയളവിൽ യാത്ര ചെയ്യാം. പുതിയ പാസ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇഴഞ്ഞു നീങ്ങിയ തോടെയാണ് പഴയ പാസുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്.
മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ അറസ്റ്റിലായ സിദ്ധാന്ത് കപൂറിന് ജാമ്യം
ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു.സിദ്ധാന്ത് കപൂറും മറ്റ് നാല് പേരും വിളിക്കുമ്പോൾ പോലീസിന് മുമ്പാകെ ഹാജരാകേണ്ടിവരുമെന്ന് ഈസ്റ്റ് ബംഗളൂരു ഡിസിപി ഭീമ ശങ്കർ ഗുല്ലെഡ് പറഞ്ഞു.
ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചെന്നാരോപിച്ച് സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. “സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കഴിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ തെളിഞ്ഞു. ഞങ്ങൾ അയാളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്, നടപടിക്രമങ്ങൾ പിന്തുടരുകയാണ്. ഞങ്ങൾ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയചതായും ബെംഗളൂരു സിറ്റി പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി നഗരത്തിലെ എംജി റോഡിലെ ഒരു പാർട്ടിക്ക് ആതിഥേയത്വം വഹിച്ച ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തി. “ഒരു പാർട്ടി നടക്കുന്നുണ്ടെന്നും അവർ മയക്കുമരുന്ന് കഴിച്ചതായും ഇന്നലെ രാത്രി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ റെയ്ഡ് നടത്തി 35 പേരെ കസ്റ്റഡിയിലെടുത്തു.
അവരുടെ പക്കൽ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ലെങ്കിലും സമീപത്ത് നിന്ന് എംഡിഎംഎയും കഞ്ചാവും നീക്കം ചെയ്തതായി കണ്ടെത്തി. സിസിടിവി പരിശോധിച്ച് ആരാണെന്ന് അതൊക്ക നീക്കം ചെയ്തതെന്ന് പരിശോധിക്കുമെന്നും ഡിസിപി ഗുലേദ് കൂട്ടിച്ചേർത്തു.