ബെംഗളൂരു: ബിഎംടിസി ഡ്രൈവറെ ലോഡ്ജിനുള്ളിൽ ജീവനാടുക്കിയ നിലയിൽ കണ്ടെത്തി. രാമനഗര സ്വദേശി പുട്ടേഗൗഡ (26) ആണ് മരിച്ചത്.കെങ്കേരി ബിഎംടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് താൽക്കാലിക ഡ്രൈവറായി പുട്ടേഗൗഡ ജോലിയിൽ പ്രവേശിച്ചത്.
ബിഎംടിസി ഡ്രൈവർ പുട്ടഗൗഡയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരിച്ച ഡ്രൈവറുടെ സഹോദരൻ സിദ്ധഗൗഡ കെങ്കേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഞങ്ങളുടെ കുടുംബത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇതോടെ പുട്ടഗൗഡയുടെ മരണത്തിൽ സംശയമുണ്ട്. തലയിലും മുഖത്തും രക്തംപുരണ്ട മുറിവുകളുണ്ട്. ഇക്കാര്യത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് കെങ്കേരി പോലീസ് സ്‌റ്റേഷനിൽ യു.ഡി.ആർ. കേസ് രജിസ്റ്റർ ചെയ്യുകയും മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പതിനേഴുകാരനുമായി നാടുവിട്ട വീട്ടമ്മ കന്യാകുമാരിയില്‍ പോക്സോ കേസില്‍ അറസ്റ്റില്‍
വിരുദുനഗര്‍: പതിനേഴുകാരനുമായി നാടുവിട്ട വീട്ടമ്മ കന്യാകുമാരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി. രാജപാളയത്തിനടുത്ത് സെയ്തൂരില്‍നിന്നാണ് 17 വയസുള്ള ആണ്‍കുട്ടിയുമായി 33കാരിയായ വീട്ടമ്മ നാടുവിട്ടത്.ആണ്‍കുട്ടിയുടെ പിതാവ് സെയ്തൂര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് ഇരുവരെയും കന്യാകുമാരിയില്‍നിന്ന് കണ്ടെത്തിയത്.സെയ്തൂരിലെ ഒരു കട്ടക്കമ്ബനിയിലെ തൊഴിലാളികളായിരുന്നു ആണ്‍കുട്ടിയും വീട്ടമ്മയും. വിവാഹിതയും അഞ്ചു വയസുള്ള കുട്ടിയുടെ മാതാവുമാണ് വീട്ടമ്മ. ഇക്കഴിഞ്ഞ ജനുവരി 19 മുതല്‍ ആണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആണ്‍കുട്ടിയുടെ പിതാവ് സെയ്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതിനിടെയാണ് ആണ്‍കുട്ടിക്കൊപ്പം ജോലി ചെയ്യുന്ന യുവതിയെയും കാണാനില്ലെന്ന് വ്യക്തമായത്. യുവതിയുടെ ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരെയും കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കന്യാകുമാരിയിലെ ലോഡ്ജില്‍ റെയ്ഡ് നടത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മ ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ വീട്ടമ്മയ്ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് പോയതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.