Home Featured ടിക്കറ്റില്ലാതെ യാത്ര: ബി.എം.ടി.സി.ഈടാക്കിക്കിയത് 6.7 ലക്ഷം രൂപ പിഴ.

ടിക്കറ്റില്ലാതെ യാത്ര: ബി.എം.ടി.സി.ഈടാക്കിക്കിയത് 6.7 ലക്ഷം രൂപ പിഴ.

ബെംഗളൂരു: ഈ വർഷം ജനുവരിയിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസുകളിൽ ടിക്കറ്റില്ലാതെ യാത്രചെയ്തവരിൽനിന്ന് 6.7 ലക്ഷം രൂപ പിഴ ഈടാക്കി.16,226 ട്രിപ്പുകൾ പരിശോധിച്ച് 3591 യാത്രക്കാരിൽനിന്നാണ് ടിക്കറ്റില്ലാത്തതിന് 6.7 ലക്ഷം രൂപ പിഴ ഈടാക്കിയത്. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിന് 1521 കണ്ടക്ടർമാർക്കെതിരേ കേസെടുത്തു. സ്ത്രീകളുടെ സീറ്റിൽ ഇരുന്നതിന് 322 പുരുഷയാത്രക്കാരിൽനിന്ന് 32,200 രൂപയും പിഴ ഈടാക്കിയതായി ബി.എം.ടി.സി. അറിയിച്ചു.

യാത്ര വിമാനത്തിലും തീവണ്ടിയിലും : ആവേശത്തോടെ ഗോത്രവര്‍ഗ പെണ്‍കുട്ടികള്‍

മറയൂര്‍ : പട്ടികവര്‍ഗ വികസന വകുപ്പിന്റെ പഠന-വിനോദയാത്രക്ക് പദ്ധതിയില്‍ ആദ്യ ആകാശയാത്രക്കൊരുങ്ങി മുതുവാന്‍ കോളനികളിലെ പെണ്‍കുട്ടികള്‍.മൂന്നാറിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന 56 വിദ്യാര്‍ഥിനികളും ഹോസ്റ്റല്‍ ജീവനക്കാരും രക്ഷകര്‍ത്താക്കളും ഉള്‍പ്പടെ 72 പേരാണ് നെടുമ്ബാശ്ശേരിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പറക്കുന്നത്.നിയമസഭാ മന്ദിരത്തിലെത്തി മന്ത്രി കെ.രാധാകൃഷ്ണനുമായി കൂടിക്കാഴ്ചക്കുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

നിയമസഭാ മന്ദിരം കാണുന്നതിനും സംഘത്തിന് അനുവാദം ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരത്തുനിന്ന് മടക്കയാത്ര തീവണ്ടിയിലാണ്. കുട്ടികള്‍ തീവണ്ടിയില്‍ കയറുന്നതും ആദ്യമായിട്ടാണ്. വിദ്യാര്‍ഥിനികളില്‍ 28 പേര്‍ ഇടമലക്കുടിയില്‍ നിന്നുള്ളവരാണ്.മാങ്കുളത്തെ കമ്ബനിക്കുടിയില്‍നിന്ന് 15 പേരും കോഴിയളകുടിയിലെ രണ്ടുപേരും ദേവികുളം പഞ്ചായത്തിലെ കുണ്ടളക്കുടിയില്‍നിന്ന് നാലുപേരും ശാന്തന്‍പാറ ആടുവിളന്താന്‍ കുടിയില്‍നിന്ന് രണ്ടു പേരും അടിമാലി കുറത്തി കുടി, പ്ലാമല കുടി, കാന്തല്ലൂര്‍ ഒള്ളവയല്‍, വട്ടവട വത്സപ്പെട്ടി, ചിന്നക്കനാല്‍ പച്ചപ്പുല്‍ കുടി എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരുമാണ് യാത്രയ്ക്കുള്ളത്.അടിമാലി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എ. നജീം, മൂന്നാര്‍ ട്രൈബല്‍ ഓഫീസര്‍ എല്‍.പി. പ്രദീപ് എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നല്കുന്നത്.

28-ന് രാവിലെ 32 പേര്‍ അടങ്ങുന്ന ആദ്യ സംഘം മൂന്നാറില്‍നിന്ന് നെടുമ്ബാശ്ശേരി വിമാനതാവളത്തില്‍ എത്തി പുറപ്പെടും.മാര്‍ച്ച്‌ ഒന്നിന് 40 പേര്‍ അടങ്ങുന്ന സംഘവും പുറപ്പെടും. മാര്‍ച്ച്‌ മൂന്നിന് തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി എക്‌സ്‌പ്രസില്‍ ആലുവയില്‍ എത്തി ബസില്‍ തിരികെ മൂന്നാറില്‍ എത്തും.

You may also like

error: Content is protected !!
Join Our WhatsApp Group