Home Featured ബെംഗളൂരു: ടുമോക്ക് മൊബൈൽ ആപ് വഴി ഇനി ബിഎംടിസി ടിക്കറ്റെടുക്കാം

ബെംഗളൂരു: ടുമോക്ക് മൊബൈൽ ആപ് വഴി ഇനി ബിഎംടിസി ടിക്കറ്റെടുക്കാം

ബെംഗളൂരു: ടുമോക്ക് മൊബൈൽ ആപ് വഴി ബിഎംടിസി ടിക്കറ്റെടുക്കാനുള്ള സൗകര്യവും ആരംഭിക്കുന്നു.കഴിഞ്ഞ ഏപ്രിലിൽ ആപ്പിലൂടെ ആരംഭിച്ച പ്രതിദിന പ്രതിവാര, പ്രതിമാസ പാസുകൾ ജനപ്രിയമായ സാഹചര്യത്തിലാണ് നടപടി. പാസ് മാതൃകയിൽ ആപ്പിലൂടെ ബസ് ടിക്കറ്റുകൾ ഓൺലൈനായി പണം അടച്ച് സ്വന്തമാക്കാനാകും.

കണ്ടക്ടർമാർക്ക് ക്യുആർ കോഡ് സംവിധാനം ഉപയോഗിച്ച് ടിക്കറ്റിന്റെ സാധുത പരിശോധിക്കാം. സംവിധാനം ഉടൻ നില വിൽ വരുമെന്നും ഇതിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ബിഎംടിസി ഡയറക്ടർ എ.വി.സൂര്യ സെൻ പറഞ്ഞു.

ഇതാണ് ആഴ്ച്ചയിലെ ഏറ്റവും നല്ല ദിവസം; ലോകറെക്കോര്‍ഡ് നല്‍കാനൊരുങ്ങി ഗിന്നസ് അധികൃതര്‍

ലോകമെമ്ബാടുമുള്ള വിവിധ ഭാഷകളില്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന റഫറന്‍സ് പുസ്തകമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് (GWR).മനുഷ്യന്റെ നേട്ടങ്ങളുടെയും പ്രകൃതിയുടെ പ്രത്യേകതകളുടേയും ലോക റെക്കോര്‍ഡുകള്‍ ഇവര്‍ പട്ടികപ്പെടുത്തുന്നു. ആഴ്ച്ചയിലെ ഏറ്റവും നില്ല ദിവസത്തിന് ലോക റെക്കോര്‍ഡ് നല്‍കാനൊരുങ്ങുകയാണ് ഗിന്നസ് അധികൃതര്‍. ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസത്തിനുള്ള റെക്കോര്‍ഡ് നേരത്തേ തിങ്കളാഴ്ച്ചക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടിയുമായി ഗിന്നസ് അധികൃതര്‍ രംഗത്ത് എത്തിയത്. വെള്ളിയാഴ്ച്ചക്കാണ് നല്ല ദിവസത്തിനുള്ള റെക്കോര്‍ഡ് നല്‍കുന്നതെന്നാണ് സൂചന.

തിങ്കള്‍ മോശം ദിവസം:ഞങ്ങള്‍ തിങ്കളാഴ്ചക്ക് ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോര്‍ഡ് ഔദ്യോഗികമായി നല്‍കുന്നു’ എന്നാണ് കഴിഞ്ഞ ദിവസം ഗിന്നസ് അധികൃതര്‍ ട്വീറ്റ് ചെയ്തത്. ശനിയും ഞായറുമുള്ള അവധി ദിനങ്ങള്‍ക്കുശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തിങ്കളാഴ്ചയോട് പരക്കെ എല്ലാവര്‍ക്കും വെറുപ്പാണ്.

അതാണ് മോശം എന്ന് തെരഞ്ഞെടുക്കാന്‍ കാരണം. ഗിന്നസിന്റെ പുതിയ പ്രഖ്യാപനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തങ്ങളുടെ മനസ് വായിച്ച ശേഷമുള്ള റെക്കോര്‍ഡ് എന്ന തരത്തില്‍ മറുപടിയാണ് ട്വീറ്റിന് ലഭിച്ചത്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നത് എന്നതും കൗതുകമായി.

വെള്ളിയാഴ്ച്ച നല്ല ദിവസം:തിങ്കള്‍ മോശം ദിവസമാണെങ്കില്‍ സ്വാഭാവികമായും വെള്ളിയാഴ്ച്ച ​നല്ല ദിവസമായി വരണമെന്നാണ് മറ്റൊരു ട്വീറ്റില്‍ ഗിന്നസ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ റെക്കോര്‍ഡ് ഇനിയും നല്‍കിയിട്ടില്ല. ട്വീറ്റിന് പിന്നാലെ, ഏറ്റവും പുതിയ റെക്കോര്‍ഡിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കിട്ടുകൊണ്ട് നെറ്റിസണ്‍സ് അതിനോട് പ്രതികരിച്ചു.

നിരവധി ഉപയോക്താക്കള്‍ ഇതിനെ കുറിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വെള്ളിയാഴ്ചയാണ് ഏറ്റവും നല്ല ദിവസമെന്ന് ഉറപ്പിക്കുമ്ബോള്‍ ചിലര്‍ ശനിയാഴ്ച ആയിരിക്കണമെന്നും വാദിക്കുന്നു.’ഞങ്ങള്‍ക്ക് ശനിയാഴ്ചയും പ്രവൃത്തി ദിവസമുണ്ട്’- ഒരു ഉപയോക്താവ് പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group