Home Featured ബെംഗളുരു: വെള്ളക്കെട്ടിൽ താളംതെറ്റി ബിഎംടിസി ബസ് സർവീസ്

ബെംഗളുരു: വെള്ളക്കെട്ടിൽ താളംതെറ്റി ബിഎംടിസി ബസ് സർവീസ്

ബെംഗളുരു: വെള്ളക്കെട്ടിൽ താളംതെറ്റി ബിഎംടിസി ബസ് സർവീസ്. റോഡിൽ വെള്ളം കയറിയ ബെലന്തൂർ, യെമല്ലൂർ, വർത്തൂർ, മാറത്തഹള്ളി, സർജാപുര, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഭാഗികമായി റദ്ദാക്കി. വെള്ളക്കെട്ടിൽ കുരുങ്ങി ബസുകൾ തകരാറിലായതും പ്രതിസന്ധിയായി.

വെള്ളക്കെട്ടിൽ നിന്നു പോയ ബസുകൾ അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേർന്ന് കയർ ഉപയോഗിച്ചാണ് കരയ്ക്കു കയറ്റിയത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഔട്ടർ റിങ് റോഡിൽ സമയ കൃത്യത പാലിച്ച് സർവീസ് നടത്താൻ കഴിയാതെ വന്നതോടെയാണ് ട്രിപ്പുകൾ റദ്ദാക്കിയത്. പലയിടങ്ങളിലും ആളുകൾ ബസ് കാത്ത് നിന്ന് മടുത്തതോടെ ട്രാക്ടറിലും മറ്റുമാണ് ജോലിസ്ഥലത്തെത്തിയത്.

വെള്ളക്കെട്ടിനു പരിഹാരം തടാകത്തിന് ചീപ്പുചാൽ

തടാകങ്ങളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നതു നിയന്ത്രി ക്കാൻ ചീപ്പുചാൽ സംവിധാനം നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. തടാകങ്ങൾക്കു ചുറ്റുമുള്ള ലേഔട്ടുകളെയാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബിബിഎംപിയുടെ മഹാദേവപുര, ബൊമ്മനഹള്ളി സോണുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായത്.

അതേസമയം ചിലയിടങ്ങളിൽ തടാകങ്ങളിലേക്ക് മഴവെള്ളം ഒഴുകുന്നതിനുള്ള ഓടകളും കനാലുകളും കയ്യേറി യുള്ള നിർമാണങ്ങളാണ് വെള്ളക്കെട്ടിനു കാരണമാകുന്നതെന്നും ആരോപണമുണ്ട്. ബെംഗളൂരുവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 300 കോടി രൂപ സർക്കാർ അനുവദിച്ചു.

അൺഅക്കാദമി സിഇഒ ട്രാക്ടറിൽ

ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ അൺഅക്കാദമി സഹസ്ഥാ പകനും സിഇഒയുമായ ഗൗരവ് മുഞ്ചൽ കുടുംബാംഗങ്ങൾക്കും നായയ്ക്കുമൊപ്പം ട്രാക്ടറിൽ കയറി സുരക്ഷിതയിടത്തേക്കു നീങ്ങുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. സ്ഥിതിഗതികൾ മോശമാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.വീടുകളിൽ വെള്ളം കയറി ഇലക്ട്രോണിക് ഉപകരണങ്ങളും വാഹനങ്ങളും മറ്റും ചെളിയിൽ മുങ്ങിയ സ്ഥിതിയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group