Home Featured ബംഗളൂരു: ബി.എം.ടി.സിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പാസ് വിതരണം തുടങ്ങി

ബംഗളൂരു: ബി.എം.ടി.സിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പാസ് വിതരണം തുടങ്ങി

ബംഗളൂരു: ഭിന്നശേഷിക്കാര്‍ക്കുള്ള ബസ് പാസ് വിതരണം ബി.എം.ടി.സി ആരംഭിച്ചു. അര്‍ഹരായവര്‍ക്ക് സേവാസിന്ധു പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പാസുകള്‍ ബി.എം.ടി.സിയുടെ ബസ് സ്റ്റേഷനുകളില്‍നിന്ന് നേരിട്ട് വാങ്ങാം. ഞായറാഴ്ച അവസാനിക്കുന്നതാണ് 2023ല്‍ അനുവദിച്ച പാസുകളുടെ കാലാവധി. എന്നാല്‍, ഇത് െഫബ്രുവരി 29 വരെ നീട്ടിയതായി ബി.എം.ടി.സി അധികൃതര്‍ അറിയിച്ചു. നിലവില്‍ പാസുള്ളവര്‍ ഫെബ്രുവരി 29നകം അപേക്ഷ നല്‍കണം. പാസ് പുതുക്കുന്നതിന് 660 രൂപയാണ് ചാര്‍ജ്.

പുതിയ അപേക്ഷകരുടെ പാസ് മെജസ്റ്റിക് ബസ് സ്റ്റാൻഡിലെ കേന്ദ്രത്തില്‍നിന്നാണ് നല്‍കുക. പാസ് പുതുക്കുന്നവര്‍ക്ക് കെംപഗൗഡ ബസ് സ്റ്റാൻഡ്, ശിവാജി നഗര്‍ ബസ് സ്റ്റാൻഡ്, കെ.ആര്‍ മാര്‍ക്കറ്റ്, ശാന്തിനഗര്‍, ജയനഗര്‍, ബനശങ്കരി, കെങ്കേരി, ഹൊസക്കോട്ടെ, വിജയനഗര്‍, യശ്വന്ത്പുര, വൈറ്റ്ഫീല്‍ഡ്, യെലഹങ്ക ഓള്‍ഡ് ടൗണ്‍, ദൊംലൂര്‍ എന്നിവിടങ്ങളിലെ ബി.എം.ടി.സി ഓഫിസുകളില്‍നിന്ന് പാസ് കൈപ്പറ്റാം.

മമ്മൂട്ടി മരിക്കണം എന്ന് പറഞ്ഞതിനു മാപ്പ്; മദ്യലഹരിയില്‍ പറ്റിപ്പോയതാണ്’; ക്ഷമ ചോദിച്ച്‌ സനോജ് റഷീദ്

നടൻ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ സനോജ് റഷീദ്. സോഷ്യല്‍ മീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്‌പോണ്‍സ് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് പറഞ്ഞത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ഷനങ്ങളാണ് സനോജിനു നേരിടേണ്ടി വന്നത്.ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ ഇങ്ങനെ പറ‍യുന്നു:’ ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..’. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.”കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.

മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച്‌ നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് സനോജ് റഷീദ് പറഞ്ഞത്.അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച്‌ പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…” എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group