ബെംഗളൂരു: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നഗരത്തിൽ നാലു പുതിയറൂട്ടുകളിൽ സർവീസ് നടത്താൻ ബി.എം.ടി.സി. ഹെബ്ബാൾ- തുബഗരെ, ശിവാജിനഗർ- ഹെസരഘട്ടെ, യെലഹങ്ക- ഹെസരഘട്ട, വിജയനഗർ- ഇലക്‌ട്രോണിക് സിറ്റി തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ. ഹെബ്ബാൾ- തുബഗരെ ( റൂട്ട് നമ്പർ 285 എം.എൻ.) റൂട്ടിൽ ദിവസവും അഞ്ചു സർവീസുകളാണുണ്ടാകുക.രാജനകുണ്ഡെ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസ്.
ശിവാജിനഗർ- ഹെസരഘട്ട (267) റൂട്ടിൽ അഞ്ചു ബസുകൾ സർവീസ് നടത്തും. ആകെ 28 ട്രിപ്പുകളുണ്ടാകും. മേക്രി സർക്കിൾ, ബെൽ സർക്കിൾ, എം.എസ്. പാളയ, വീരസാഗര, ബൈലക്കരെ വഴിയാണ് സർവീസ്.യെലഹങ്ക- ഹെസഘട്ട (405) റൂട്ടിൽ രണ്ടുബസുകൾ 28 ട്രിപ്പുകൾ നടത്തും. അത്തൂർ, വീരസാഗര, ബൈലക്കരെ, ശിവക്കോട്ട എന്നിവിടങ്ങളിലൂടെയാണ് സർവീസ് ലക്ഷ്യമിടുന്നത്.വിജയനഗറിൽനിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്ക് ( നൈസ്- 4) രണ്ടു ബസുകൾ എട്ടു ട്രിപ്പുകൾ നടത്തും. വിപ്രോ ഗേറ്റ്, ചന്ദ്രലേഔട്ട്, നൈസ് റോഡ് എന്നിവിടങ്ങളിലൂടെയാണ് സർവീസ്.
വിവാഹ ബന്ധം വേര്‍പെടുത്തിയാലും കുട്ടിയുടെ സ്‌കൂള്‍ രേഖകളില്‍ പിതാവിന്റെ പേര് ചേര്‍ക്കാം
വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് കരുതി കുട്ടികളുടെ സ്‌കൂള്‍ രേഖകളില്‍ അമ്മയുടേയും അച്ഛന്റേയും സ്ഥാനമോ പേരോ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.സ്‌കൂള്‍ രേഖകളില്‍ കുട്ടിയുടെ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാന്‍ അമ്മയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സ്‌കൂള്‍ രേഖകളില്‍ രണ്ട് മാതാപിതാക്കളുടെയും പേരുകള്‍ ചേര്‍ക്കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി സ്‌കൂളിനോട് നിര്‍ദ്ദേശിച്ചു.
കുട്ടിയുടെ പിതാവെന്ന നിലയില്‍ സ്‌കൂള്‍ രേഖകളില്‍ തന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് പിതാവ് കോടതിയെ സമീപിച്ചത്. 2015ല്‍ വിവാഹമോചനം നേടിയെങ്കിലും രക്ഷാകര്‍ത്താവെന്ന നിലയില്‍ പിതാവിന്റെ സ്ഥാനം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.