Home Featured ബെംഗളൂരുവിന് പുറത്തേക്കും മെട്രോ ദീർഘിപ്പിക്കാൻ ഒരുങ്ങി ബി.എം.ആർ.സി.എൽ

ബെംഗളൂരുവിന് പുറത്തേക്കും മെട്രോ ദീർഘിപ്പിക്കാൻ ഒരുങ്ങി ബി.എം.ആർ.സി.എൽ

ബെംഗളൂരു:നഗരത്തിന് പുറത്തേക്കും മെട്രോ പാതകൾ ദീർഘിപ്പിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ( ബി.എം.ആർ.സി.എൽ.). സമീപജില്ലയായ രാമനഗരയിലെ ബിഡദിയിലേക്കും ഹാരോഹള്ളിയിലേക്കും സർവീസ് നീട്ടാനാണ് ലക്ഷ്യം. ഈ പാതകളുടെ സാധ്യതാപഠനം നടത്താനൊരുങ്ങുകയാണ് ബി.എം.ആർ.സി.എൽ. പഠനത്തിനായി ഏജൻസിയെ നിയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നഗരത്തിനുള്ളിലെ അത്തിബലെ, കാഡുഗോഡി എന്നിവിടങ്ങളിലേക്ക് മെട്രോയെത്തിക്കാനുള്ള സാധ്യതാപഠനവും ഇതിനൊപ്പം നടക്കും.തുടർന്ന് സമഗ്രറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാകും. പദ്ധതി നടപ്പായാൽ രാമനഗര ജില്ലയിൽ വൻ പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഗതാഗതക്കുരുക്കും വികസനത്തിന് സ്ഥലമില്ലാത്തതും ചൂണ്ടിക്കാട്ടി ഐ.ടി. കമ്പനികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയും ഇതോടെ കുറയും. കമ്പനികൾ രാമനഗരയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.രണ്ടു പാക്കേജുകളിലായി പുതിയ പാതകൾ നിർമിക്കാനാണ് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കുന്നത്. ആദ്യത്തെ പാക്കേജിൽ ചല്ലഘട്ട – ബിഡദി, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് – ഹരോഹള്ളി, ബൊമ്മസാന്ദ്ര- അത്തിബല്ലെ എന്നീ പാതകളാണ് ഉൾപ്പെടുക.

50 കിലോമീറ്ററാണ് മൂന്നുപാതകളുടെയും മൊത്തം നീളം. ഗൊട്ടിഗരെ, ജിഗനി, ആനേക്കൽ, സർജാപുര, വർത്തൂർ, കാഡുഗോഡി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 60 കിലോമീറ്ററുള്ള പാതയാണ് രണ്ടാം പാക്കേജിൽ ഉൾപ്പെടുക.അതേസമയം, സാധാരണമെട്രോയ്ക്ക് പകരം ലൈറ്റ് മെട്രോ മതിയെന്ന വാദവുമുണ്ട്. സാധ്യതാപഠനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവിൽ സാധാരണ മെട്രോയ്ക്ക് തന്നെയാണ് മുൻതൂക്കമെന്ന് അധികൃതർ അറിയിച്ചു.

മലബാറിലെ യാത്രാ ദുരിതം ; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച്‌ എംപിമാര്‍

കണ്ണൂർ : മലബാറിലെ യാത്രാദുരിതങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേക്ക് നിർദ്ദേശങ്ങള്‍ സമർപ്പിച്ച്‌ എംപിമാർ. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തില്‍ 7 എംപിമാരാണ് ഒപ്പിട്ട നിർദ്ദേശങ്ങള്‍ കൈമാറിയത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ പാലക്കാട് വിളിച്ച്‌ ചേർത്ത യോഗത്തിലാണ് ആവശ്യങ്ങള്‍ അവതരിപ്പിച്ചത്.*എംപിമാർ മുന്നോട്ടുവെച്ച**പ്രധാന നിർദ്ദേശങ്ങള്‍*

1) വന്ദേഭാരത് ഓട്ടം തുടങ്ങിയതിന് ശേഷം പരശുറാം എക്സ്പ്രസ്സ് കൊയിലാണ്ടിയിലെ എലത്തൂരിലും മറ്റും പിടിച്ചിടുന്നതും അതിനുശേഷം വരുന്ന കോഴിക്കോട് മംഗലാപുരം എക്സ്പ്രസ്സ് വൈകി കോഴിക്കോട് എത്തുന്നതും ഉത്തരമലബാറില്‍ നിന്നും ജോലിക്ക് പോകുന്നവർക്ക് വലിയ പ്രയാസമായിരിക്കുകയാണ്.

ഇത് പരിഹരിക്കാൻ ഈ രണ്ട് വണ്ടികളും മംഗലാപുരത്ത് നിന്ന് 10 മിനിറ്റ് മുന്നേ പുറപ്പെട്ടണം.

2) കോഴിക്കോട് നിന്നും കാസർഗോഡ് ഭാഗത്തേക്കും തിരിച്ചും സന്ധ്യ കഴിഞ്ഞാല്‍ ഹൃസ്വദൂര യാത്രക്കാർക്ക് വണ്ടിയില്ല. ഇതിന് പരിഹാരമായി പരശുറാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ പിടിച്ചിട്ട് യാത്രക്കാരെ ദ്രോഹിക്കുന്ന പരിപാടി നിർത്തി പഴയപൊലെ ആ വണ്ടി 4:05 ന് കോഴിക്കോട് വിടുക. ഉച്ചതിരിഞ്ഞ് 2:05ന് പുറപ്പെടുന്ന കോഴിക്കോട് കണ്ണൂർ എക്സ്പ്രസ്സ് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് മംഗലാപുരം വരെ നേരിട്ട് പോകുക. ഈ വണ്ടി തിരിച്ച്‌ രാത്രി 10:15ന് മംഗലാപുരത്ത് നിന്ന് വിട്ട് ചെറുവത്തൂർ വരെ പോകുക. ഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം വിട്ട് രാത്രി 11 മണിയോടെ മംഗലാപുരം എത്തുന്ന ഇൻ്റർസിറ്റി എക്സ്പ്രസ്സ് പുതുതായി സർവീസ് ആരംഭിക്കുക.

3) ആഴ്ചയില്‍ 2 ദിവസം ഓടുന്ന മംഗലാപുരം ജങ്ഷൻ കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സ് ദിവസവും ഓടിക്കുക. അതിന് കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിക്കുക.

4) ഷൊർണൂർ – കണ്ണൂർ , മംഗലാപുരം – ഗോവ മെമു വണ്ടികള്‍ ഇപ്പോള്‍ പകല്‍ മുഴുവൻ വെറുതെ കിടക്കുകയാണ്. ഇവ രണ്ടും കൂട്ടിയോജിപ്പിച്ച്‌ പകല്‍ സമയത്ത് മംഗലാപുരം – കണ്ണൂർ മെമു സർവീസ് ആരംഭിക്കുക.

5) മംഗലാപുരത്തിനും കണ്ണൂരിനും മംഗലാപുരത്തിനുമിടയില്‍ ദീർഘദൂര ട്രെയിനുകള്‍ക്ക് കൂടുതല്‍ ഡി-റിസർവ്ഡ് കോച്ചുകള്‍ അനുവദിക്കുക – കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് കണ്ണൂരില്‍ നിന്ന് കാസർഗോട്ടേക്ക് അല്ലെങ്കില്‍ മംഗലാപുരത്തേക്ക് നീട്ടുക.‌‌

6) എല്ലാ ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം അനുസരിച്ച്‌ ജനറല്‍ കമ്പാർട്ട്‌മെന്റുകളുടെ എണ്ണം വളരെ കുറവാണ്, ആവശ്യാനുസരണം ജനറല്‍ കമ്പാർട്ട്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. മാത്രമല്ല എല്ലാ സ്റ്റേഷനുകളിലും വികലാംഗർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുക, റെയില്‍വേ സ്റ്റേഷനുകള്‍ വികലാംഗ സൗഹൃദമാക്കുക.

7) കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും അനൗണ്‍സ്‌മെന്റ് സംവിധാനവും ഇൻഫർമേഷൻ കൗണ്ടറുകളും പ്രവർത്തിപ്പിക്കുക.

8) മൂകാംബിക റോഡ്-ബൈന്ദൂർ-ഷൊർണൂർ ട്രെയിൻ പുനരാരംഭിച്ച്‌ പഴനി, മധുര തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ രാമേശ്വരത്തേക്ക് നീട്ടുക.

9) മലബാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വളരെ പരിമിതമായതിനാല്‍, കേരള എക്സ്പ്രസ് കൊങ്കണ്‍ വഴി തിരിച്ചുവിടുന്നത് ഏറ്റവും അത്യാവശ്യമാണ്.

10) കാഞ്ഞങ്ങാട്, പയ്യന്നൂർ, തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും വിഐപി ലോഞ്ച് ക്ലോക്ക് റൂം എന്നിവ ആരംഭിക്കണം മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളില്‍ കുടിവെള്ളം, ഡിജിറ്റല്‍ അറിയിപ്പ്, സിസിടിവി, ലിഫ്റ്റ്, എക്‌സ്‌കലേറ്ററുകള്‍, എന്നിവ സജ്ജമാക്കാനും മഴക്കാലത്തും വേനല്‍ക്കാലത്തും ദുരിതമാകുന്ന സ്റ്റേഷനുകളിലെല്ലാം തന്നെ സമ്പൂർണമായി മേല്‍ക്കൂര നിർമ്മിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

11) മിക്കവാറും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കൂടുതല്‍ വാഹന പാർക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണം കാസർഗോഡ്, പയ്യന്നൂർ സ്റ്റേഷനുകള്‍ പാർക്കിംഗ് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലങ്ങളാണ്. കൂടാതെ വർഷങ്ങളായി ആളുകർ ബുദ്ധിമുട്ടിലായി നില്‍ക്കുന്ന പയങ്ങാടി റെയില്‍വേ അടിപ്പാലം വീതി കൂട്ടുന്ന കാര്യവും, റയില്‍വെയുടെ അധീനതയില്‍ ഉള്ള 40 ഏക്കർ ഭൂമി ഉപയോഗിച്ച്‌ കുമ്പളയെ ടെർമിനല്‍ സ്റ്റേഷനാക്കി മാറ്റുന്നതിനുള്ള വർഷങ്ങളായുള്ള നിർദ്ദേശം പരിഗണിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യണം.

12) നിലവില്‍ നിർദ്ദിഷ്ട അമൃത് ഭാരത് സ്റ്റേഷനുകളുടെ പട്ടികയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ പ്രധാന സ്റ്റേഷനുകള്‍കൂടി ഉള്‍പ്പെടുത്തണം. പാലം മുറിച്ചു കടക്കുമ്പോള്‍ അപകടം പതിവായ റെയില്‍വേ സ്റ്റേഷൻ കടന്ന് ആയിരക്കണക്കിന് കുട്ടികള്‍ നടക്കുന്ന കാഞ്ഞങ്ങാട്ട്, റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്ത് വടക്കേ അറ്റത്തുമായി നടപ്പാലവും കൂടാതെ കോട്ടച്ചേരി മേല്‍പ്പാലം അടച്ചതിനാല്‍ റെയില്‍വേ ഗേറ്റിന് താഴെ ഒരു പാതയും അനുവദിക്കണം.

13) കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി കണ്ണപുരം, തുടങ്ങിയ സ്റ്റേഷനുകളില്‍ നേരെത്തെ സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗള, ഗാന്ധിധാം, വെസ്റ്റ് കോസ്റ്റ്, വേരാവേല്‍ കൊച്ചുവേളി, ഓഖ തുടങ്ങിയ ദീർഘദൂര ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ്പ് പഴയ കോവിഡ് നിലയിലേക്ക് പുനഃസ്ഥാപിക്കുക, കണ്ണപുരം, പഴങ്ങാടി, പയ്യന്നൂർ ചെറുവത്തൂർ, തൃക്കരിപ്പൂർ ഉപ്പള, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ സ്ഥലത്ത ദീർഘകാല ആവശ്യവും പരിഗണിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group