ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ അമിത പാർക്കിംഗ് ഫീസ് ഈടാക്കിയാൽ പരാതിപ്പെടാം. ഇതിനായി പരാതിപ്പെടാനുള്ള ഹെൽപ് ലൈനുമായി ബി.എം.ആർ.സി.എൽ രംഗത്ത്.യാത്രക്കാർക്ക് സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെൻ്ററുകളിൽ നേരിട്ടെത്തിയോ ഹെൽപ് ലൈൻ നമ്പറിലോ പരാതി നൽകാം.ബി.എം.ആർ.സി.എൽ നിശ്ചയിച്ച പാർക്കിംഗ് ഫീസിനേക്കാൾ അധിക നിരക്ക് പാർക്കിംഗ് നടത്തിപ്പുകാർ ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെയാണ് നടപടി.
നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ മണിക്കൂറിന് 15 രൂപയും പിന്നീടുള്ള അധിക മണിക്കൂറിന് 5 രൂപയും ഒരു ദിവസത്തേക്ക് 30 രൂപയുമാണ് നിരക്ക്.കാറുകൾക്ക് യഥാക്രമം 30 രൂപ 10 രൂപ 60 രൂപയുമാണ് നിരക്ക്.സൈക്കിളിന് ഒരു മണിക്കൂറിന് 1 രൂപയും ഒരു ദിവസത്തേക്ക് 10 രൂപയുമാണ് നിരക്ക്.നിലവിൽ 54 സ്റ്റേഷനുകളിലാണ് പാർക്കിംഗ് സൗകര്യം ഉള്ളത്.
വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് അയല്‍വാസികള്‍; സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പരിക്ക്
തങ്ങളുടെ വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ 35 വയസുകാരിയെ ക്രൂരമര്‍ദനത്തിനിരയാക്കി അയല്‍വാസികള്‍.ഷാജഹാന്‍പുര്‍ രാം ചന്ദ്ര മിഷന്‍ പോലീസ് സ്‌റ്റേഷനുസമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഇരുമ്ബുദണ്ഡുപയോഗിച്ച് മര്‍ദിച്ചതോടെ യുവതി ബോധരഹിതയായതായി പോലീസ് അറിയിച്ചു. വീടിന് സമീപത്തുള്ള ഓവുചാലില്‍ യുവതി മൂത്രമൊഴിച്ചതായി അയല്‍വാസികള്‍ ആരോപിക്കുകയും ഇതേത്തുടര്‍ന്ന് യുവതിയും അയല്‍വാസികളും തമ്മില്‍ കലഹമുണ്ടായതായും സര്‍ക്കിള്‍ ഓഫീസര്‍ ബി.എസ്. വീര്‍ കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് യുവതിയെ അയല്‍ക്കാര്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഗുരുതര പരിക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഇന്ത്യന്‍ ശക്ഷാനിയമപ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.