ബെംഗളൂരു: മെട്രോ ട്രെയിനിന്റെ എമർജൻസി ബട്ടണ്‍ അമർത്തിയ യുവാവിന് പിഴ ചുമത്തി ബിഎംആർസിഎല്‍. വിവേക് നഗർ സ്വദേശിയായ ഹേമന്ത് കുമാറാണ് പർപ്പിള്‍ ലൈനിലെ മെട്രോ ട്രെയിനില്‍ വെച്ച് എമർജൻസി പാനിക് ബട്ടണ്‍ അമർത്തിയത്.ട്രിനിറ്റി സ്‌റ്റേഷനില്‍ നിന്ന് വരികയായിരുന്ന ട്രെയിനിലെ ഇടിഎസ് ബട്ടണ്‍ ഹേമന്ത് അമർത്തുകയായിരുന്നു. ഇതോടെ ട്രെയിൻ എംജി മെട്രോ സ്റ്റേഷനില്‍ നിർത്തി.ബിഎംആർസിഎല്‍ ഉദ്യോഗസ്ഥർ ഉടൻ ട്രെയിനില്‍ കയറി പരിശോധിച്ചെങ്കിലും താൻ ബട്ടണ്‍ അമർത്തിയ കാര്യം ഹേമന്ത് സമ്മതിച്ചില്ല.
പിന്നീട് സിസിടിവി പരിശോധിച്ചതോടെയാണ് ബട്ടണ്‍ ഹേമന്ത് തന്നെയാണ് അമർത്തിയതെന്ന് സ്ഥിരീകരിച്ചത്. കബ്ബണ്‍ പാർക്ക് മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഇയാള്‍ ടിക്കറ്റ് എടുത്തത്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം ട്രെയിൻ എംജി റോഡ് മെട്രോ സ്റ്റേഷനില്‍ നിർത്തിയിട്ടുണ്ട്. യുവാവില്‍ നിന്ന് 5000 രൂപ പിഴ ചുമത്തിയതായി ബിഎംആർസിഎല്‍ ഉദ്യോഗസ്ഥർ അറിയിച്ചു.
അവസാന നിമിഷം സര്‍വീസ് റദ്ദാക്കി; യാത്രക്കാരന്റെ പരാതിയില്‍ നടപടി; ഇന്‍ഡിഗോ തിരികെ നല്‍കേണ്ടത് വന്‍ തുക
അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയതിന് അസൗകര്യം നേരിട്ട യാത്രക്കാരന് 4.14 ലക്ഷം രൂപ തിരികെ നല്‍കാൻ ഇൻഡിഗോ എയർലൈൻസിന് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിര്‍ദ്ദേശം.റീഫണ്ടിനൊപ്പം, ഫ്ലൈറ്റ് മാറ്റം കാരണം യാത്രക്കാരനുണ്ടായ അധിക ചെലവുകള്‍ കണക്കിലെടുത്ത് എയർലൈനിനോട് 1.47 ലക്ഷം രൂപ അധികമായി നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.പരാതിക്കാരനായ പി നവരതൻ മകളുടെ വിവാഹത്തിനായി 2023 ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്ന് അഹമ്മദാബാദിലേക്കും അഹമ്മദാബാദില്‍ നിന്ന് ഇൻഡോറിലേക്കും പോകാൻ ഫെബ്രുവരി 28 ന് ഇൻഡിഗോ എയർലൈൻസില്‍ 50 ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു.
ഈ ടിക്കറ്റുകള്‍ക്കായി 4,14,150 രൂപ നല്‍കി. വിമാനം മൂന്ന് മണിക്കൂറിലധികം വൈകുമെന്ന് 2023 മെയ് 27 ന് ട്രാവല്‍ ഏജൻ്റ് അദ്ദേഹത്തെ അറിയിച്ചു. ബദല്‍ പരിഹാരത്തിനായി ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടും എയർലൈൻ ഒരു സഹായവും വാഗ്ദാനം ചെയ്തില്ലെന്നാണ് ആരോപണം.വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നവരതന് 50 പുതിയ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഇതിന് 5.61 ലക്ഷം രൂപ ചെലവായി. സാമ്ബത്തിക നഷ്ടവും അസൗകര്യവും ചൂണ്ടിക്കാട്ടി നവരതൻ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.
സര്‍വീസിലെ കാലതാമസം മെയ് 10 ന് ഇമെയില്‍ വഴിയും മെയ് 11 ന് എസ്‌എംഎസ് വഴിയും യാത്രക്കാരെ അറിയിച്ചിരുന്നുവെന്ന് ഇന്‍ഡിഗോ പറയുന്നു. മറ്റൊരു വിമാനം തിരഞ്ഞെടുക്കുന്നതിനോ അല്ലെങ്കില്‍ മുഴുവൻ റീഫണ്ടിനായി ബുക്കിംഗ് റദ്ദാക്കുന്നതിനോ ഓപ്ഷന്‍ നല്‍കിയിരുന്നു. മെയ് 30 വരെ യാത്രക്കാരൻ പ്രതികരിച്ചില്ലെന്നും എയർലൈൻ അവകാശപ്പെട്ടു.ഒറിജിനല്‍ ടിക്കറ്റുകള്‍ക്കായി നല്‍കിയ 4.14 ലക്ഷം രൂപ തിരികെ നല്‍കാനും 1.47 ലക്ഷം രൂപ അധിക ചെലവ് വഹിക്കാനും നവരതന് നഷ്ടപരിഹാരവും നിയമ ചെലവുമായി 30,000 രൂപയും നല്‍കാനും കമ്മീഷൻ ഇൻഡിഗോയോട് ഉത്തരവിട്ടു.