Home Featured ബെംഗളൂരു : കെങ്കേരി- ചല്ലഘട്ട പാതയ്ക്ക് സുരക്ഷാ അനുമതി

ബെംഗളൂരു : കെങ്കേരി- ചല്ലഘട്ട പാതയ്ക്ക് സുരക്ഷാ അനുമതി

ബെംഗളൂരു : മെട്രോ പർപ്പിൾലൈനിലെ കെങ്കേരി- ചല്ലഘട്ട പാതയ്ക്ക് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെസുരക്ഷാ അനുമതി. കാര്യമായ നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാതെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ കെങ്കേരി ചല്ലഘട്ടപാതയും നേരത്തേ സുരക്ഷാ അനുമതി ലഭിച്ച ബൈയ്യപ്പനഹള്ളി കെ.ആർ. പുരം പാതയും ഒരുമിച്ച് തുറക്കാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്. ഏതാനും ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകും.

നടുറോഡില്‍ പൊലീസും സ്ത്രീയും തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ

പട്ടാപ്പകല്‍ നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയും തമ്മില്‍ പൊരിഞ്ഞ അടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ഉത്തര്‍പ്രദേശിലെ മധുരയിലാണ് ഈ നടക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്.ഇവര്‍ തമ്മിലുള്ള ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥനെ സ്ത്രീ ചെരുപ്പൂരിയടിച്ചു. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരൻ ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.തിങ്കളാഴ്ചയായിരുന്നു സംഭവം.

ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിര്‍ത്തിയിരുന്നു. പിന്നാലെ പൊലീസുദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു.സ്ത്രീ ചെരുപ്പ് ഊരി അടിച്ചതോടെ പൊലീസുദ്യോഗസ്ഥനെ സ്ത്രീയെ തള്ളി മാറ്റുകയും ഇവരെ ചവിട്ടുകയും ചെയ്തിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥൻ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group