ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ പാട്ടുപാടി ബഹളംവച്ചെന്ന് ആരോപിച്ച് 11 വനിതാ യാത്രക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.മാര്‍ച്ച് 15 ഞായറാഴ്ച രാത്രി 11 മണിയോടെ ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ മെട്രോ സ്‌റ്റേഷനും കുഡ്‌ലു ഗേറ്റ് സ്‌റ്റേഷനും ഇടയില്‍ നമ്മ മെട്രോ പര്‍പ്പിള്‍ ലൈനിലായിരുന്നു സംഭവം.ഒരു സംഘം വനിതാ യാത്രക്കാര്‍ കോച്ചിനകത്ത് ഉച്ചത്തില്‍ പാട്ട് പാടുകയും ഇത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായെന്ന് പരാതി ഉയരുകയുമായിരുന്നു. യാത്രയ്ക്കിടെ ട്രെയിനിന് ഉള്ളില്‍വച്ച് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വാക്കുതര്‍ക്കവുമുണ്ടായി.പിന്നീട്,പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്റ്റേഷനില്‍ ചില യാത്രക്കാര്‍ ഇറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമില്‍വച്ചും ഇതുസംബന്ധിച്ച് തര്‍ക്കം തുടര്‍ന്നു. ഇത് ട്രെയിനിന്റെ വാതിലുകള്‍ അടയ്ക്കുന്നതിന് താത്കാലിക തടസമുണ്ടാക്കുകയും ചെയ്തു.സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അതേ സംഘം ഗൊരഗുണ്ട പാളയ, സാന്‍ഡല്‍ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കൂവെമ്ബു റോഡ് തുടങ്ങിയ സ്റ്റേഷനുകളിലും പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് പറയപ്പെടുന്നു.മെട്രോ സുരക്ഷാ ജീവനക്കാരും ഹോം ഗാര്‍ഡുകളും ചേര്‍ന്ന് ഹോയ്‌സാല പെട്രോള്‍ ടീമിന്റെ സഹായത്തോടെ ബഹളംവച്ചവരെ തിരിച്ചറിഞ്ഞു.BMRCL സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗജേന്ദ്ര പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പീനിയ പൊലീസ് 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം കുറ്റാരോപിതര്‍ BMRCLനോടും യാത്രക്കാരോടും മാപ്പ് പറഞ്ഞു. എങ്കിലും കേസെടുത്തതിനാല്‍ വനിതകള്‍ പിഴ അടക്കേണ്ടിവരും.
ബെംഗളൂരു നമ്മ മെട്രോ പര്‍പ്പിള്‍ ലൈനിലെ സുരക്ഷാ ജീവനക്കാര്‍ സ്ഥിതിഗതികള്‍ സമയോചിതമായി കൈകാര്യം ചെയ്തതായും കൂടുതല്‍ തടസങ്ങളുണ്ടാകാതെ സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്‌തെന്നും BMRCL അധികൃതര്‍ അറിയിച്ചു.ഒരു ലക്ഷത്തോളം നിയമലംഘനങ്ങള്‍ബെംഗളൂരു നമ്മ മെട്രോയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തോളം നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 98,160 നിയമലംഘനങ്ങളാണ് BMRCL കണ്ടെത്തിയിരിക്കുന്നത്.വിലക്ക് ലംഘിച്ച് നമ്മ മെട്രോ കോച്ചിനകത്ത് ഭക്ഷണം കഴിച്ചത് 1,907 പേര്‍. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ച സംഭവങ്ങള്‍ 1,677 എണ്ണവും.തടയാന്‍ ഗാര്‍ഡുമാരെ ഇറക്കി BMRCLയാത്രക്കാര്‍ക്കിടയില്‍ ‘മെട്രോ മര്യാദ’ വളര്‍ത്തുന്നതിനും മറ്റുള്ളവര്‍ ബുദ്ധിമുട്ട് നേരിടാതിരിക്കാനും BMRCL ട്രെയിനുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. BMRCL സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഗാര്‍ഡുകളുടെ പ്രത്യേക ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.ഇതിനൊപ്പം പ്രത്യേക ബോധവത്കരണ ക്യാംപയിന്‍ ആരംഭിച്ചിട്ടുമുണ്ട്. പൊതുസ്ഥലത്ത് മറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങളെയോ സുരക്ഷയെയോ ബാധിക്കുന്ന രീതിയില്‍ പെരുമാറുന്നത് നിയമവിരുദ്ധമാണെന്ന് BMRCL ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.ഇത് പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും BMRCL ജീവനക്കാര്‍ ബോധവത്കരണത്തിന്റ ഭാഗമായി യാത്രികരോട് വിശദീകരിക്കുന്നുണ്ട്. നിരീക്ഷണത്തിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രോ റെയില്‍വേ (ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്) ആക്‌ട്, 2002 പ്രകാരം പിഴ ഈടാക്കുമെന്നും BMRCL അറിയിച്ചു.