ബെംഗളൂരു :മെട്രോ ട്രെയിനിനു നേരെയുള്ള കല്ലേറ് വർധിച്ച്തോടെ സുരക്ഷ നടപടികൾ ശക്തമാക്കാൻ റെയിൽ കോർപറേഷൻ (ബിഎം ആർസി). കല്ലേറിൽ കോച്ചുകളുടെ പുറം ഗ്ലാസുകൾ തകർന്നെങ്കി ലും ഇതുവരെ യാത്രക്കാർക്ക് പരുക്കേറ്റിട്ടില്ല. തൂണുകൾക്ക് മുകളിൽ ഉയരത്തിൽ സഞ്ചരിക്കു് മെട്രോയ്ക്ക് നേരെയുള്ള കല്ലേറ് എങ്ങനെ നിയന്ത്രിക്കാനാ കുമെന്നതാണ് അധികൃതരെയും ആശങ്കയിലാക്കുന്നത്. മാസത്തിൽ ഒരു കോച്ചിനെങ്കിലും കല്ലേറ് കിട്ടുന്നുണ്ടെന്നാണ് കണ ക്ക്. ഭൂഗർഭപാതയിൽ നിന്ന് എലിവേറ്റഡ് പാതയിലേക്ക് പ്രവേശിക്കുന്നയിടങ്ങളിലാണ് കല്ലേറുണ്ടാകുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവിടെ റോഡിനെയും മെട്രോ പാളത്തെയും വേർതിരിച്ചുകൊണ്ട് മതിൽ കെട്ടിയിട്ടുണ്ടെങ്കിലും ഉയരമുള്ള കെട്ടിടത്തിൽ നിന്നും മറ്റും എറിയുന്ന കല്ലാണ് പതിക്കുന്നത്.മാഗഡി റോഡ്, ചിക്ക്പേട്ട്, നാഷനൽ കോളജ്, സിറ്റി റെയിൽവേ സ്റ്റേഷൻ, ശ്രീരാം പുര എന്നിവിടങ്ങളിലാണ് കല്ലേറ് കൂടുതൽ.സുരക്ഷയുടെ ഭാഗമായി ഇരട്ടപാളിയുള്ള ഗ്ലാസാണ് മെട്രോ കോച്ചുകളിലെ ജനലു കൾക്കും വാതിലുകൾക്കും ഉപയോഗിക്കുന്നത്. കല്ലേറിൽ ആദ്യ പാളിയിലുള്ള ഗ്ലാസാണ് തകരുന്നത്. ഗ്ലാസ് തകർന്നാൽ ട്രെയിൻ ഡിപ്പോയിലേക്ക് മാറ്റി പുതിയ ഗ്ലാസ് പിടിപ്പിച്ചതിനു ശേഷമാണ് സർവീസ് നടത്തുക. ഒരു ഗ്ലാസ് മാറ്റുന്നതിനു 10,000 രൂപയോളമാണ് ബിഎംആർസിക്കു ചെലവ് വരുന്നത്.